അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്ക് 15 വർഷം തടവ്

  • 30/05/2022



റിയാദ്: അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കും അഭയം നൽകുന്നവർക്കും 15 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുക്കളും കണ്ടുകെട്ടും.

ഒരാഴ്ചയ്ക്കിടെ നിയമലംഘകരായ 12,358 പേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇവരിൽ താമസ കുടിയേറ്റ, അതിർത്തി നിയമം ലംഘിച്ചവരും നുഴഞ്ഞുകയറ്റക്കാരും ഉൾപ്പെടും.

നിയമലംഘകരെക്കുറിച്ചും സഹായിക്കുന്നവരെക്കുറിച്ചും 911 (മക്ക, റിയാദ്), 999, 996 (മറ്റു മേഖലകൾ) നമ്പറിൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Related News