വിക്ടർ ബാഡ്മിന്റൺ അക്കാഡമി - വി ബി എ ഓപ്പൺ -2022

  • 30/05/2022


 

കുവൈറ്റ്, ഫഹാഹീൽ: വിക്ടർ ബാഡ്മിന്റൺ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദ്യ വി ബി എ ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് അൽ സഹീൽ സ്പോർട്സ് ക്ലബിൽ വെച്ച് നടത്തപ്പെട്ടു. 17 കോർട്ടുകളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 6 വിവിധ കാറ്റഗറികളിലായി 159 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രൊഫഷണൽ - അഡ്വാൻസ്ഡ് വിഭാഗത്തിൽ ഹർഷത്, ബിനോയ് തോമസ് ടീമിനെ തോൽപ്പിച്ച് അനീഫ് ലത്തീഫ്, അബിൻ മാത്യു ടീമും, അഡ്വാൻസ്ഡ് വിഭാഗത്തിൽ ബാസിത് ബദർ, സൂര്യകാന്ത് ടീമിനെ തോൽപ്പിച്ച് ബിബിൻ ജോയ്, മനോജ് മാർക്കോസ് ടീമും, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജിജീഷ് ശിവകുമാർ, ഐസക്ക് ടീമിനെ തോൽപ്പിച്ച് ബിനു സെബാസ്റ്റ്യൻ മുദാസ്സർ കുപ്പാട് ടീമും, ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഫിലിപ്പ് ഡോ. ഷമ ടീമിനെ തോൽപ്പിച്ച് മാത്യു എബ്രഹാം മുഹമ്മദ് ഹാലിക് ടീമും, 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡോൺ ഫ്രാൻസിസ്- റിനു രാജൻ ടീമിനെ തോൽപ്പിച്ച് ബദർ കള്ളിപ്പറമ്പിൽ- ഷെറിൻ ടീമും, ലേഡീസ് വിഭാഗത്തിൽ ഐനുർ ജുബൈൽ -ജിജി ടീമിനെ തോൽപ്പിച്ച് നേഹ ബിജു- അഞ്ജന സജീവ് ടീമും വിജയികൾ ആയി. ടൂർണ്ണമെന്റ് ഡയറക്ടർമാരായി യാഷിൻ ബോസ്, ആനന്ദ് ശശിധരൻ, രാജ്‌മോഹൻ എന്നിവരും, വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി കിരൺ സുരേഷ്‌കുമാർ, പ്രകാശ് മുട്ടേൽ, ഗിരീഷ്, തോമസ് കുന്നിൽ, ജോമോൻ, ജ്യോതിഷ് ചെറിയാൻ, മനീഷ്, ഷാരൂൺ, ബിബിൻ എന്നിവരും പ്രവർത്തിച്ചു. വിക്ടർ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ വിഭാഗങ്ങളായി പ്രൊഫഷണൽ ആയി ബാഡ്മിന്റൺ കോച്ചിംഗ് നടത്തി വരുന്നു. 

Related News