അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ നാടുകടത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്

  • 02/06/2022



മക്ക: അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ നാടുകടത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നല്‍കി. 10 വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേര്‍ത്തു. 

ഹജ്ജിനായുള്ള വിസ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവര്‍ക്കും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Related News