കെ.ഡി.എൻ.എ വുമൺസ് ഫോറം മെഡിക്കൽ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.

  • 02/06/2022


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ വുമൺസ് ഫോറം ആർത്തവ വിരാമം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ രൂബ മോസസ്മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ച അവയർനസ് ക്ലാസ്സിൽ നിരവധി പേർ പങ്കെടുത്തു.  

അവയർനസ് ക്ലാസിൽ വനിതകൾക്ക് മാത്രമായി ഡോക്ടറോട് സംശയനിവാരണത്തിനുള്ള അവസരമൊരുക്കി.

ഫർവാനിയ മെട്രോ മെഡിക്കൽ സെന്റർ ഹാളിൽ സംഘടിപ്പിച്ച ക്ലാസ്സിൽ
കെ.ഡി.എൻ.എ വുമൺസ് ഫോറം ജനറൽ സെക്രട്ടറി രജിത തുളസീധരൻ സ്വാഗതം പറഞ്ഞു.
വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉത്ഘാടനം നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജിനൽ മാനേജർ അയൂബ് കേച്ചേരി, കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, കെ.ഡി.എൻ.എ മെഡിക്കൽ വിങ് കൺവീനർ ശ്യാം പ്രസാദ്, മെട്രോ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ റംഷാദ് അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി,
എന്നിവർ സംസാരിച്ചു.
 അസോസിയേഷൻ ഉപഹാരം വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ ഡോക്ടർ രൂബ മോസ്സസ്സിനു കൈമാറി.

അസോസിയേഷൻ അംഗങ്ങൾക്കുള്ള മെട്രോ മെഡിക്കൽ പ്രിവിലേജ് കാർഡ് മെട്രോ ചെയർമാൻ ഹംസ പയ്യന്നൂർ അംഗങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് സംസാരിച്ചു..

അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം, പ്രോഗ്രാം കൺവീനർ റെമി ജമാൽ, അഷീക ഫിറോസ് എന്നിവർ നേതൃത്വം നൽകി. . ട്രഷറർ ആൻഷീറ സുൽഫിക്കർ നന്ദി രേഖപ്പെടുത്തി.

Related News