ഉമാ തോമസിന്റെ ഉജ്ജ്വലവിജയം ഒഐസിസി കുവൈറ്റ്‌ ആഘോഷിച്ചു

  • 03/06/2022


കേരളം ആകാക്ഷയോടെ കാത്തിരുന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഉജ്ജ്വലവിജയത്തിൽ ഒഐസിസി കുവൈറ്റ്‌ ലഡ്ഡു വിതരണം ചെയ്തു ആഘോഷിച്ചു.

സംഘട്ടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി. എസ്. പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷ ചടങ്ങിന് ആക്ടിങ് പ്രസിഡന്റ്‌ സാമൂവൽ ചാക്കോ ഉൽഘാടനം ചെയ്തു. ഘടക കക്ഷി യായ കെഎംസിസി പ്രസിഡന്റ്‌ ഷറഫുദീൻ കണ്ണോത്ത്, മുഖ്യ പ്രഭാഷണം നടത്തി. റോയ് യോയാക്കി, കൃഷ്ണൻ കടലുണ്ടി, ഖാലിദ് ഹാജി, മുഹമ്മദ് അസ്‌ലാം, അലക്സ്‌ വയനാട്, ബാത്തർ ജോബിൻ ജോസ്, ലിജോ, തോമസ്സം പള്ളിക്കൽ, എന്നിവർ സംസാരിച്ചു.

 ദേശീയ കമ്മിറ്റി ട്രഷറർ രാജീവ്‌ നെടുവിലെമുറി സ്വാഗതവും, സെക്രട്ടറി മനോജ്‌ ചണ്ണപ്പെട്ട നന്ദിയും പറഞ്ഞു.

Related News