കുവൈത്ത് ‌കെഎംസിസി തൃക്കാക്കര വിജയം ആഘോഷിച്ചു

  • 03/06/2022


കുവൈത്ത് സിറ്റി: തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം മുദ്രവാക്യം വിളിച്ചും, മധുരം വിതരണം ചെയ്തും കുവൈത്ത് ‌ കെഎംസിസി സംസ്ഥാന കമ്മിറ്റി ആഘോഷിച്ചു. മതസാമുദായിക വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുള്ള എൽ.ഡി.എഫിൻ്റെ വിഭാഗീയ രാഷ്ടീയത്തിനുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് പ്രസിഡൻ്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു. അബ്ബാസിയ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിന് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എംകെ അബ്ദുൽ റസാഖ് പേരാമ്പ്ര , വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, എൻ കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്, സെക്രട്ടറി ടി ടി ഷംസു, ജില്ലാ ഭാരവാഹികളായ സലാം പട്ടാമ്പി ഫുഹാദ് സുലൈമാൻ, സുഹൈൽ സുലൈമാൻ വിവിധ മണ്ഡലം നേതാക്കളായ, റാഫി ആലിക്കൽ, അമീർ ബത്തേരി, ഇ എൽ അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Related News