സമസ്ത മദ്റസ : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  • 03/06/2022



കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ് 2021-2022 വർഷത്തെ മദ്രസ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്  അവാർഡുകൾ നൽകി  ആദരിച്ചു. കുവൈത്തിലെ മൂന്ന് സമസ്ത മദ്രസകളിൽ  നിന്നും ടോപ്പ് പ്ലസ്, ഡിസ്റ്റിംഗ്ഷൻ നേടിയ 56 വിദ്യാർത്ഥികളെയും അവരെ അതിനു പ്രാപ്തരാക്കിയ ഉസ്താദുമാരെയുമാണ്  ആദരിച്ചത്.

മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ
ജൂൺ 2 വ്യാഴാഴ്ച മജ്‌ലിസുന്നൂറോട് കൂടി ആരംഭിച്ച പരിപാടി കെഐസി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ദാറു തഅലീമുൽ ഖുർആൻ മദ്രസ സദർ മുഅല്ലിം അബ്ദുൽ ഗഫൂർ ഫൈസി, മദ്രസത്തുന്നൂർ സാൽമിയ പ്രിൻസിപ്പാൾ സൈനുൽ ആബിദ് ഫൈസി, ദാറുത്തർബിയ മദ്രസ അബ്ബാസിയ പ്രീസിപ്പാൾ അബ്ദുൽ ഹമീദ് അൻവരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 
പോസിറ്റീവ് പാരൻ്റിംഗ് എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ ക്ലാസ്സെടുത്തു. തുടർന്ന് ഉസ്താദുമാർക്കും വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു.അമീൻ മുസ്‌ലിയാർ മജ്‌ലിസുന്നൂറിന് നേതൃത്വം നൽകി. കെഐസി കേന്ദ്ര മേഖല നേതാക്കൾ, കുവൈത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  നേതാക്കൾ, മദ്രസ ഉസ്താദുമാർ, മദ്രസ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിക്ക് ഫൈസൽ ചാനേത്ത് സ്വാഗതവും അൻസാർ ഹുദവി നന്ദിയും പറഞ്ഞു.

Related News