ടെക്സാസ് കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിചു

  • 04/06/2022


തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷനും (ടെക്സാസ് കുവൈറ്റ്) കുവൈറ്റിലെ പ്രമുഖ ഹെൽത്ത് കെയർ സ്ഥാപനവുമായ ദാർ അൽ സഹ പൊളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആരോഗ്യരംഗത്തെ പ്രമുഖനായ ഡോക്ടർ പി സി നായർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ജിയാഷ്‌ അബ്ദുൽ കരീം അധ്യക്ഷനായ ചടങ്ങിൽ ദാർ അൽ സഹ പൊളിക്ലിനിക്ക് DGM അനീഷ് നായർ സന്നിഹിതനായിരുന്നു,

 കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ ബാബു ഫ്രാൻസിസ് ഉൾപ്പെടെയുള്ള നിരവധി പേർ ആശംസകൾ അർപ്പിച്ചു.

ജനറൽ മെഡിസിൻ, ENT വിഭാഗങ്ങളിലെ പ്രമുഖരായ ഡോക്ടർമാരുടെ സേവനങ്ങൾ, മെഡിക്കൽ ചെക്കപ്പുകൾ, ലബോറട്ടറിയിലെ നല്ലൊരു ശതമാനം ഡിസ്‌കൗണ്ട് എന്നിവ പരമാവധി ഉപയോഗപ്പെടുത്തുവാൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവര്ക്കും കഴിഞ്ഞു. 

മികച്ച ജനപങ്കാളിത്തമുണ്ടായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രെഷറർ സന്ദീപ് നായർ കൃതജ്ഞതയും രേഖപ്പെടുത്തി.

Related News