വേൾഡ് ക്വിസ്സിങ്ങ്‌ ചാമ്പ്യൻഷിപ്പ്‌ രമേഷ് ആത്രയയും, മാസ്റ്റർ അതുൽ സന്ദീപും കുവൈറ്റിലെ വിജയികൾ

  • 05/06/2022


കുവൈറ്റ് സിറ്റി: ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ കോഴിക്കോട് ജില്ലാ അസോസിയേഷനുമായി സഹകരിച്ച്‌ വേൾഡ് ക്വിസ്സിങ്ങ് ചാമ്പ്യൻഷിപ്പിന് കുവൈറ്റിൽ വേദിയൊരുക്കി. മുതിർന്നവരുടെ വിഭാഗത്തിൽ ശ്രീ. രമേഷ് ആത്രയയും, വിദ്യാർത്ഥി വിഭാഗത്തിൽ മാസ്റ്റർ അതുൽ സന്ദീപും കുവൈറ്റിലെ വിജയികളായി. സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസിൽ വെച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ IQA കുവൈറ്റ് ഡയറക്ടർ ശ്രീനിഷ് മത്സരാത്ഥികളെ അഭിസംബോധന ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് റിജിൻ രാജ്, മഹിളാവേദി പ്രസിഡണ്ട് അനീച ഷൈജിത്ത്, ട്രഷറർ വിനീഷ്.പിവി, വൈസ് പ്രസിഡണ്ട് ഷൈജിത്ത്.കെ, ഓർഗനൈസിങ് സെക്രട്ടറി അനിൽകുമാർ.കെ.കെ, വെൽഫയർ & കാരുണ്യം സെക്രട്ടറി പ്രബീഷ്. ബി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വിജയികൾക്ക് അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജും മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്തും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിൻസി ബഗീഷ്, ആസിഫ്, ‌അമൽ അറക്കൽ, അസ്‌ലം.ടി.വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News