ജിദ്ദ ചേരിപ്രദേശങ്ങളിലെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി

  • 07/06/2022



റിയാദ്: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദ ചേരിപ്രദേശങ്ങളിലെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന ആദ്യഘട്ടം ആരംഭിച്ചതായി ചേരി വികസന കമ്മിറ്റി വ്യക്തമാക്കി. 

നൂറ്കോടി റിയാലാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഇഹ്സാൻ ബാഫഖി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി എന്നിവരുടെ സാന്നിധ്യത്തിലാണ് നഷ്ടപരിഹാര വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. 

അവശേഷിക്കുന്നവർക്കുള്ള നഷ്ടപരിഹാരം പല ഘട്ടങ്ങളിലായി വിതരണം ചെയ്യുമെന്ന് കമ്മിറ്റി പറഞ്ഞു. കണക്കെടുപ്പും വിലനിർണയും നടപ്പാക്കിയ ശേഷവും പൗരന്മാർ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്ത ശേഷവും സമയബന്ധിതമായാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. 

Related News