സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍

  • 07/06/2022



റിയാദ്: സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അറിയിച്ചു. 

തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്തംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടാകുക. 

സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റി നിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. 

Related News