തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ഷട്ടിൽ ടൂർണ്ണമെന്റെ സംഘടിപ്പിച്ചു

  • 08/06/2022


ട്രാസ്ക് കായിക സമിതിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുവാനും, മാനസിക ഉല്ലാസത്തിനും, ഒത്തുചേരലിനുമായി തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ഷട്ടിൽ ടൂർണ്ണമെന്റെ സംഘടിപ്പിച്ചു. ജൂൺ 3 ന് ഐ സ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ ( അഹമ്മദി) വനിതകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ 120 അംഗങ്ങൾ പങ്കെടുത്തു.  

വളരെ ആവേശകരമായ മത്സരങ്ങളിൽ വനിതാ വിഭാഗം-ഏയ്ഞ്ചല ഡയസ് & മീര സിസിൽ എന്നിവർ ചാപ്യൻമാരായി പുരുഷ വിഭാഗം വെറ്ററൻസ്-ഉണ്ണി & രമേശ്‌ അഡ്വാൻസ് വിഭാഗം - രാജേഷ് & സുനിൽ രാജ് ഇന്റർമീഡിയേറ്റ് വിഭാഗം ജെലക്സ് & നിക്സൺ എന്നിവർ ചാപ്യൻമാരായി പെൺ കുട്ടികളുടെ വിഭാഗത്തിൽ അഭിരാമി ജ്യോതിഷ്, പാർവതി ഷൈൻ സഖ്യവും ആൺകുട്ടി കളുടെ വിഭാഗത്തിൽ ബേസ്ൽ, ജോയൽ മഞ്ഞളി സഖ്യവും ചാപ്യൻമാരായി .  

ട്രാസ്ക്ക് പ്രസിഡന്റ് ശ്രീ. ബിവിൻ തോമസ് ഉത്ഘാടനം നിർവഹിച്ച മത്സരത്തിൽ കായിക സമിതി കൺവീനർ ശ്രീ. ജയേഷ് ഏങ്ങണ്ടിയൂർ ടൂർണ്ണമെന്റിന്റെ നിയമാവലികളെ കുറിച്ച് വിശദീകരണം നൽകി. ജനറൽ സെക്രട്ടറി ശ്രീ. സിസിൽ കൃഷ്ണ, വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി. സുസൻ സെബാസ്റ്റിൻ, എന്നിവർ ആശംസകൾ നേർന്നു, ട്രഷറർ ശ്രീ. രജീഷ് ചിന്നൻ ഉദ്യമത്തിൽ ഭാഗമായവർക് നന്ദി രേഖപ്പെടുത്തി.

Related News