കുവൈറ്റ് എലത്തൂർ അസോസിയേഷൻ (KEA) പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 08/06/2022



കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻറെ (KEA) 2022-23 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 3 വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

മുഹമ്മദ് ഇക്ബാലിൻറെ ഖിറാഅത്തോടെ തുടങ്ങിയ ജനറൽ ബോഡി യോഗം പ്രസിഡണ്ട് അസീസ് പാലാട്ടിൻറെ അഭാവത്തിൽ വൈസ് പ്രസിഡന്റ് മുനീർ മക്കാരിയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. ഇബ്രാഹിം തൈത്തോട്ടത്തിൽ ആമുഖപ്രസംഗവും റഫീഖ് നടുക്കണ്ടി സ്വാഗത പ്രസംഗവും നിർവ്വഹിച്ചു. കഴിഞ്ഞ വർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രെട്ടറി നാസർ എം കെ യും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ റിഹാബ് നടുക്കണ്ടിയും അവതരിപ്പിച്ചു.

റിട്ടേർണിംഗ് ഓഫീസർ ഫാറൂഖ് ഹമദാനിയുടെ നിയന്ത്രണത്തിൽ നടന്ന പുതിയ വർഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി യാക്കൂബ് എലത്തൂരിനെയും ജനറൽ സെക്രട്ടറി ആയി ഹബീബ് എടേക്കാട്, ട്രഷറർ ആയി സബീബ് മൊയ്തീനെയും തെരെഞ്ഞെടുത്തു.

പുതിയ കമ്മിറ്റിയുടെ മറ്റു ഭാരവാഹിക ളായി അസീസ് പാലാട്ട്(മുഖ്യ രക്ഷാധികാരി), അബ്ദുൾ റസാക്ക് ഇ കെ & സലീം വടക്കരകത്ത് (രക്ഷാധികാരികൾ)
ഫൈസൽ നടുക്കണ്ടി & മുനീർ മക്കാരി (വൈസ് പ്രസിഡന്റുമാർ)
 ഇബ്രാഹിം തൈത്തോട്ടത്തിൽ & ആലിക്കുഞ്ഞി കളത്തിൽ മാളിയേക്കൽ (ജോയിന്റ് സെക്രട്ടറിമാർ)
റിഹാബ് എൻ (വൈസ് ട്രഷറർ)
അർഷദ് എൻ, നാസർ എം കെ, സിദ്ധിക്ക് പി, ബഷീർ എൻ, റഫീഖ് എൻ (ഉപദേശകസമിതി അംഗങ്ങൾ)

മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : 
അൻവർ ഇ , ഉമ്മർ എം, മുഹമ്മദ് അസ്‌ലം എൻ, അബ്ദുൽ അസീസ് എം, അബ്ദുൽ ഖാദർ എൻ, ആഷിഖ് എൻ ആർ, ഉനൈസ് എൻ, ആരിഫ് എൻ ആർ, മുഹമ്മദ് ഇക്ബാൽ, ഹാഫിസ് എം, ഷാഫി എൻ, നസീർ ഇ, പെർവീസ്, മുഹമ്മദ് ഷെരീഫ്, സുനീർ, മുഹമ്മദ് ഒജി, റഹീസ്‌ എം, ഷെറീദ്, സിദ്ധിഖ് അഹ്‌മദ്‌ കഴിഞ്ഞ റമദാൻ മാസത്തിൽ അംഗങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികൾക്കുള്ള സമ്മാനങ്ങളും ബമ്പർ സമ്മാന വിജയി മുഹമ്മദ് ഇക്ബാലിനുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
നിയുക്ത പ്രസിഡന്റ് യാക്കൂബ് കമ്മിറ്റിയുടെ ഭാവി കാര്യപരിപാടികളെക്കുറിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആരായുകയും സംവദിക്കുകയും ചെയ്തു.

ട്രഷറർ സബീബിന്റെ നന്ദി പ്രഭാഷണത്തോട് കൂടി ജനറൽ ബോഡി മീറ്റിംഗ് സമാപിച്ചു.

Related News