മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ യാത്ര അയപ്പ് നൽകി

  • 10/06/2022


മംഗഫ്: ഉന്നത പഠനത്തിനായി നാട്ടിലേക്കു പോകുന്ന ആനന്ദിത എസ് കുമാർനു മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ യാത്ര അയപ്പ് നൽകി.

കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ സീനിയർ അംഗവുമായ സജികുമാറിന്റെ മകളാണ് ആനന്ദിത. അസോസിയേഷൻ സീനിയർ അംഗങ്ങളായ സന്തോഷ് കുമാർ, വിജയകുമാർ, പദ്മകുമാർ, മനോജ് കുമാർ, അനിൽ, സന്തോഷ്, ജയകുമാർ, ബാബുരാജ്, അരവിന്ദ്,അനിത സന്തോഷ് , ആരതി വിജയകുമാർ ,ലത മനോജ് കുമാർ, ലേഖ ജയാ കുമാർ , മീര അരവിന്ദ്, മാസ്റ്റർ വേദാന്ത എന്നിവർ സന്നിഹിതാരായിരുന്നു.

ഉന്നത വിദ്യഭ്യാസത്തിന്നു ആനന്ദിതക്കു എല്ലാ ആശീർവാദങ്ങളും നേർന്നു യോഗം അവസാനിച്ചു

Related News