കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസ്സുകൾ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • 10/06/2022


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 31വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അവധിക്കാല മലയാളം ക്ലാസ്സുകൾ ജൂൺ മൂന്നാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 01 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം ക്ലാസ്സുകളിൽ പഠിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

കഴിഞ്ഞ 4 വർഷമായി കേരള സർക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ രൂപം നൽകിയിട്ടുള്ള സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് നിലവിൽ കല കുവൈറ്റിന്റെ മലയാളം ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ മൂന്ന് കോഴ്സുകളിലാണ് അവധിക്കാല ക്ലാസ്സുകൾ നടക്കുക. ഇതിനായി മലയാളം മിഷന്റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ക്ലാസ്സുകൾ ഒരുക്കുന്നത്. 

പഠന പദ്ധതിയിൽ ചേരുവാൻ താല്പര്യമുള്ള വിദ്യാർഥികൾ https://kalakuwait.com എന്ന ലിങ്ക് വഴി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മാതൃഭാഷ തുടക്കം മുതൽ പഠിക്കുന്നതിനും അതുപോലെ കലയുടെ മലയാളം ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും ഈ വർഷത്തെ ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് എത്രയും വേഗം റെജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതിയും കല കുവൈറ്റും പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു.

Related News