മഹബുള്ള ബീച്ചിൽ ഫിഷിങ് ടൂർണമെന്റ് സംഘടിപ്പിച്ചു

  • 11/06/2022


ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കുവൈറ്റ് ഫിഷ് ഹണ്ടേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജൂൺ 10 വെള്ളിയാഴ്ച്ച മഹബുള്ള ബീച്ചിൽ ഫിഷിങ് ടൂർണമെന്റ് സംഘടിപ്പിച്ചു. അതിരാവിലെ 4 മണി മുതൽ 7 മണി വരെ തുടർന്ന മത്സരത്തിൽ നിരവധി ആളുകളും മത്സരാർത്ഥികളും പങ്കെടുത്തു. 

നിശ്ചയിച്ച സമയത്തിനുള്ളിൽ കൂടുതൽ ഭാരം ഉള്ള മീനിനെ പിടിക്കുന്ന വ്യക്തിക്ക് ഒന്നാം സ്ഥാനവും, അതിൽ കുറവുള്ളത് അനുസരിച്ച് രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരാകും എന്നതായിരുന്നു നിബന്ധന. ഒന്നാം സമ്മാനം മുൻസീർ,
രണ്ടാം സമ്മാനം അതുൽ 
മൂന്നാം സമ്മാനം ആന്റോ 
എന്നിവർ കരസ്തമാക്കി.
മത്സരത്തോടനുബന്ധിച്ച് ഗ്രൂപ്പിന്റെ ജെഴ്‌സി പ്രകാശനവും, വിതരണവും നടന്നു. 

സമുദ്ര സംരക്ഷണം വരും തലമുറക്ക് അത്യന്താപേക്ഷിതം ആണെന്ന് അഡ്മിൻസ് വന്നു ചേർന്ന ഏവരെയും ഉത്ബോധിപ്പിച്ചു. സംഘാടകരായി റിയാസ്, ദിനേശ്, ആന്റോ, ജോണി, അർജുൻ, അനൂപ്, മുൻസീർ എന്നിവർ പ്രവർത്തിച്ചു. പ്രതികൂല കാലാവസ്ഥയിലും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് 2021 ഒക്ടോബർ 2 ന് നടന്ന ബീച്ച് ശുചീകരണത്തിലും കുവൈറ്റ്‌ ഫിഷ് ഹണ്ടേഴ്സ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും സമാനമത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്..

Related News