വോയ്സ് കുവൈത്ത് കുടുംബസംഗമം ഫ്ലയർ പ്രകാശനം ചെയ്തു

  • 11/06/2022


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  " കുടുംബസംഗമം - 2022 " ഫ്ലയർ പ്രകാശനം ചെയ്തു. 

അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ജനറൽ  കൺവീനർ സരിത രാജൻ ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവ് മനോജ് മാവേലിക്കരക്ക്    ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 
വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ. വി. ഷാജി  അധ്യക്ഷതവഹിച്ചു. 

ജൂൺ 24 ന് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ   വൈകിട്ട് 4 മണിമുതൽ ആരംഭിക്കുന്ന പരിപാടി കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും തുടർന്ന് വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, കെ.വി.രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന എവെക്കിനിങ്ങ് ഓഫ് മൈൻഡ്, 
 എസ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ  വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കും. 

മനോജ് മാവേലിക്കര, സരിത രാജൻ, ടി. കെ. റെജി, നിധീഷ് പറമ്പിൽ, കെ.വി. രാധാകൃഷ്ണൻ,വി. കെ. സജീവ്, രതീഷ് രാജൻ  എന്നിവർ സംസാരിച്ചു. 
വെൽഫെയർ സെക്രട്ടറി  സ്വാഗതവും  ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Related News