ടെക്സാസ് കുവൈത്ത് ഫാഹേൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

  • 11/06/2022


തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ടെക്സാസ് കുവൈറ്റ്) ഫാഹീൽ യൂണിറ്റ് മീറ്റിങ്ങും കുടുംബ സംഗമവും മെഹബുള്ള കാലിക്കറ്റ് ലൈവ് ആഡിറ്റോറിയത്തിൽ ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ചു.

പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരിം അധ്യക്ഷനായ യോഗം കുവൈറ്റിലെ സാമൂഹ്യ സംസ്‌കാരിക രംഗത്തെ സജീവ പ്രവർത്തകൻ ശ്രീ പി എം നായർ ഉത്ഘാടനം ചെയ്തു. 

ടെക്സാസ് അംഗങ്ങളുടെ കലാപരിപാടികൾ, കുവൈറ്റിലെ പ്രശസ്ത ഗായകരായ റാഫി കല്ലായി, റീന ശിവദാസൻ, ബിജു സ്റ്റീഫൻ എന്നിവരുടെ ഗാനമേള, വിപിൻ കലാഭവന്റെ മിമിക്സ് എന്നിവ പരിപാടികൾക്ക് മിഴിവേകി. 

കുവൈറ്റിലെ വിവിധ സംഘടനാപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ടെക്സാസ് അഡ്വൈസറി കമ്മിറ്റി അംഗം കിച്ചു അരവിന്ദ് ആശംസയും ട്രഷറർ സന്ദീപ് നായർ കൃതജ്ഞതയും രേഖപ്പെടുത്തി.

Related News