റോക്ക്: ഷബീർ മണ്ടോളി പ്രസിഡന്റ് - കമറുദീൻ ജനറൽ സെക്രട്ടറി

  • 12/06/2022

 

റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . പ്രെസിഡണ്ടായി ഷബീർ മണ്ടോളിയെയും ജനറൽ സെക്രട്ടറിയായി പി കമറുദീനെയും ട്രെഷററായി നജീബ് പി വി യെയും ഐക്യകണ്ടേനെ തെരഞ്ഞെടുത്തു .

റിഗ്ഗയി സിംഫണി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം ചെയർമാൻ ബക്കർ തിക്കോടി ഉദ്ഘാടനം ചെയ്തു . അബു കോട്ടയിൽ അധ്യക്ഷനായിരുന്നു

അബ്ദുൽ റഹീം എൻ . കെ , മുഹമ്മദ് ഹയ (വൈസ് പ്രസിഡന്റ് ) അബ്ദുൽ സത്താർ , അനസ് പുളിക്കിപ്പൊയിൽ  (സെക്രട്ടറി ) ഷാനവാസ് ഹൈതം (ഫിനാൻസ്‌ സെക്രട്ടറി ) എൻ മുഹമ്മദ് റാഫി (ഓഡിറ്റർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ .

അബു കോട്ടയിൽ ചെയർമാനും ബക്കർ തിക്കോടി , നിസാർ എം സി , ഇസ്ഹാഖ് കൊയിലിൽ എന്നിവർ വൈസ് ചെയർമാൻമാരും ഡോക്ടർ അമീർ അഹ്മദ് , ഷറഫുദ്ദിൻ കണ്ണേത് , ശരീഫ് പി ടി , മഹമൂദ് അപ്സര , എം ആർ നാസർ , മുഹമ്മദ് റാഫി എന്നിവർ ഉൾകൊള്ളുന്ന ഉപദേശക സമിതിക്കും രൂപം നൽകി .

ഓർഗനൈസിങ് സെക്രട്ടറിയായി ഷാഫി മഫാസിനേയും , വെൽഫെയർ സെക്രട്ടറിയായി വി സി മെഹ്ബൂബിനെയും , ആർട്സ് സെക്രട്ടറിയായി മജീദ് വി കെ യെയും , സ്പോർട്സ് സെക്രട്ടറിയായി റുഹൈൽ വി പി യെയും തെരഞ്ഞെടുത്തു .

എക്സിക്യൂട്ടീവ് അംഗങ്ങളായി ശാഹുൽ ബേപ്പൂർ , ജ്യോതിഷ് ,  മർസൂഖ് ജാസ് , എബ്രഹാം , മുഫീദ് കബദ്‌ , ഷഫീഖ് ചങ്ങായീസ് , വിജയൻ , റഷീദ് പി കെ , അലി അൽ മീറ , ഷബീർ അടിവാരം , അബ്ദുൽ കാദർ , ഇക്ബാൽ ഹിൽ ടോപ് , മുസ്തഫ സാസ് , കാദർ പി , ഇബ്രാഹിം പി ടി , അഷ്‌റഫ് സി പി , നസീർ എൻ കെ , സലിം സി പി , മജീദ് നടുക്കണ്ടി , നൗഷാദ് റൂബി . പി പി .പി സലിം എന്നിവരെയും തെരഞ്ഞെടുത്തു.

എൻ മുഹമ്മദ് റാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഡോക്ടർ അമീർ അഹ്മദ് , ഷറഫുദ്ദിൻ കണ്ണേത് , എം ആർ നാസർ , അനസ് പുളിക്കിപ്പൊയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .

യോഗത്തിൽ ഷാഫി മഫാസ് പ്രവർത്തന റിപ്പോർട്ടും , പി വി നജീബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . അബ്ദുൽ റഹീം എൻ . കെ സ്വാഗതവും , മുഹമ്മദ് ഹയ നന്ദിയും പറഞ്ഞു .

Related News