കുവൈത്ത് പ്രവാസി മൻസൂർ തമിഴ് നാട്ടിൽ പുഴയിൽ മുങ്ങി മരിച്ചു

  • 13/06/2022


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ പ്രവർത്തകനും, കണ്ണൂർ പള്ളൂർ സ്വദേശിയുമായ മൻസൂർ (38 വയസ്സ് ) തമിഴ്നാട് പൊള്ളിച്ചിക്ക് സമീപം ഷോളയാറിൽ പുഴയിൽ മുങ്ങി മരിച്ചു. 

ദീർഘകാലം കുവൈത്തിൽ ടൊയോട്ട അൽ- സായിർ കമ്പനിയിൽ മെക്കാനിക്കായി സേവനമഷ്ഠിക്കുകയും, ശേഷം അബ്ബാസിയ്യ ബിൽക്കീസ് മസ്ജിദിന്റെ സമീപത്തായി സ്വന്തമായി കാർ വർക്ക്ഷോപ്പ് നടത്തുകയും ചെയ്തിരുന്ന മൻസൂർ ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. 

കുടുംബത്തോടൊപ്പുള്ള യാത്രക്കിടെ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു.

പരേതനായ മഹമൂദ് മാസ്റ്ററുടെയും. നസീമയുടെയും മകനായ മൻസൂറിന്റെ ഭാര്യ പെരിങ്ങാടി സ്വദേശിനി റൈഹാനയയാണ്. 

മിസ്ന സറിൻ, സമീൽ എന്നിവർ മക്കൾ. അബ്ദുൽ ലത്തീഫ്, മഖ്സൂദ് എന്നിവർ സഹോദരൻമാരും, ജാസ്മിൻ, ജീന എന്നിവർ സഹോദരിമാരുമാണ്.

ഇന്നലെ (ഞായറാഴ്ച) രാത്രി 10.30 ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇടയിൽ പീടിക വെള്ളാച്ചേരി ഖബറിസ്ഥാനിൽ മൻസൂറിന്റെ മയ്യത്ത് ഖബറടക്കി.

Related News