ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ്‌ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി

  • 13/06/2022


ആസാദി കാ അമൃത് മഹോത്സാവ്, ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിനോടാനുബന്ധിച്ചു ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ്‌ ബദർ അൽ സമ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി. 

മെയ് ഇരുപതാം തിയ്യതി നടത്തിയ ആദ്യ മെഡിക്കൽ ക്യാമ്പിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തം കാരണമായി രണ്ടാമതൊരു ക്യാമ്പുകൂടി ജൂൺ പത്താം തിയ്യതി നടത്തുകയായിരുന്നു. 

മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്റ്റ്റോൾ, ലിവർ സ്ക്രീനിങ്ങ് ടെസ്റ്റ്, കിഡ്നി സ്ക്രീനിങ്ങ് ടെസ്റ്റ്, ഡോക്റ്റർ കൺസൾറ്റേഷൻ എന്നിവ സൗജന്യമായി നടത്തി.

വിവിധ ക്യാമ്പുകളിലെ തൊഴിലാളികളടക്കം മുന്നൂറിലധികം പേർക്ക് ഈ അവസരം ഉപയോഗപ്രദമായി.

ആദ്യ ക്യാമ്പിൽ ENT സ്പഷ്യലിസ്റ്റ് ഡോ. സൗമ്യ ആർ ഷെട്ടി, സാമൂഹിക പ്രവർത്തകൻ ശ്രീ മനോജ് മാവേലിക്കര, ഉടുപ്പി മൺഡൽ റോട്ടറി ക്ലബ് മുൻ പ്രസിഡൻ്റ് ശ്രീ നാഗരാജ് തന്ത്രി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് ഡോ. അനുരാഗ് ഗിരിജ വേണുഗോപാൽ ഉത്ഘാടനം ചെയ്തു. 

BPP പ്രസിഡന്റ്‌ ബിനോയ്‌ സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. സുധീർ വി. മേനോൻ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. രാജ് ഭൻഡാരി സ്വാഗതവും, സ്ത്രീ ശക്തി കൺവീനർ ശ്രീമതി. രശ്മി നവീൻ നന്ദിയും രേഖപെടുത്തി.

Related News