മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ, ക്യാമ്പൈൻ ഉദ്ഘാടന സമ്മേളനം

  • 15/06/2022


മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പെയിനിന്റെ ഉത്ഘാടന സമ്മേളനം ജൂൺ 17 ന് വെള്ളിയാഴ്ച ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം കുവൈത്ത് മതകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസ്സർ അൽ - മുതൈരി ഉത്ഘാടനം
നിർവ്വഹിക്കുന്നതാണ്. 

ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തുന്ന യുവ പണ്ഡിതനും, വിസ്ഡം യൂത്ത് സ്റ്റേറ്റ് ഭാരവാഹിയുമായ എ.പി മുനവ്വർ സ്വലാഹി ''മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ " എന്ന ക്യാമ്പൈൻ പ്രമേയം അവതരിപ്പിച്ച് മുഖ്യ പ്രഭാഷണവും , പ്രവാചക നിന്ദ ചർച്ചയാവുമ്പോൾ എന്ന വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബും പ്രഭാഷണം നടത്തുന്നതാണ്. 

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയാതായും , പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു . 
വിശദ വിവരങ്ങൾക്ക് 66014181 , 97102365 , 97895580 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്.

Related News