സൈബർ സുരക്ഷാ സൂചികയിൽ സൗദിയ്ക്ക് ആഗോളതലത്തിൽ രണ്ടാം സ്ഥാനം

  • 16/06/2022




ജിദ്ദ:∙ സൈബർ സുരക്ഷാ സൂചികയിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ രണ്ടാം സ്ഥാനം. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐഎംഡി) പ്രസിദ്ധീകരിച്ച 2022-ലെ

വേൾഡ് കോംപറ്റിറ്റീവ്നസ് ( ലോക മത്സരക്ഷമത ) ഇയർബുക്കിലാണു സൗദി സ്ഥാനം പിടിച്ചത്. 

സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും സൈബർ സുരക്ഷാ മേഖലയ്‌ക്കുള്ള പിന്തുണയുടെ ഫലമാണ് ഈ നേട്ടമെന്നു നാഷനൽ സൈബർ സുരക്ഷാ അതോറിറ്റി പറഞ്ഞു. സൗദി അറേബ്യയിലെ സൈബർ സുരക്ഷാ സംവിധാനം പൊതുമേഖലയുടെ മത്സരശേഷി വർധിപ്പിക്കാനും മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. 

സൈബർ സുരക്ഷയിൽ വൈദഗ്ധ്യമുള്ള ദേശീയ ഉദ്യോഗസ്ഥരുടെ മത്സരശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെ ഈ ആഗോള നേട്ടം സാക്ഷാത്കരിക്കുന്നതിന് സംഭാവന നൽകിയ സൈബർ സുരക്ഷാ മേഖല കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും അതിന്റെ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളെക്കുറിച്ചും അതോറിറ്റി പരാമർശിച്ചു.

Related News