സൗദിയിൽ പ്രവാസികൾക്ക് ഇനി സഹോദരങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരാം

  • 17/06/2022

ജിദ്ദ: സൗദിയിൽ പ്രവാസികൾക്ക് ഇനി സഹോദരങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരാം. നേരത്തെ ഭാര്യ, ഭർത്താവ്, മക്കൾ, പിതാവ്, മാതാവ്, ഭാര്യയുടെ രക്ഷിതാക്കൾ എന്നിവരെ മാത്രമേ കൊണ്ടുവരാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ.

എന്നാൽ, പുതിയ തീരുമാനപ്രകാരം സഹോദരനും കുടുംബത്തിനും സഹോദരിക്കും കുടുംബത്തിനും, അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മയ്ക്കും സന്ദർശക വീസ അനുവദിക്കും. ഇഖാമയിൽ മൂന്നു മാസം കാലാവധി ഉണ്ടായിരിക്കണം.

Related News