വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍

  • 18/06/2022




റിയാദ്: വിമാന യാത്രയ്ക്കിടെ സഹയാത്രികരുടെയോ വിമാനത്തിലെയോ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്. വിമാനത്തിലെ എന്തെങ്കിലും സാധനങ്ങളോ മറ്റ് യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്‍ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

സൗദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. തടവും പിഴയും ഒരുമിച്ചും പ്രതികള്‍ക്ക് ലഭിക്കും.

Related News