കാരുണ്യത്തിന്റെയും മാനവികതയുടെയും മഹനീയമായ മാതൃകയായിരുന്നു മുഹമ്മദ് നബി (സ)- ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ്‌ നാസിർ അൽ മുതൈരി

  • 18/06/2022


കാരുണ്യത്തിന്റെയും മാനവികതയുടെയും മഹനീയമായ മാതൃകയായിരുന്നു മുഹമ്മദ് നബി (സ). 

അപശബ്ദങ്ങൾ അദ്ദേഹത്തിന്റെ പ്രഭക്ക് ഒരു കോട്ടവും വരുത്തുന്നില്ല എന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിക്കുന്ന മുഹമ്മദ്‌ നബി (സ) മാനവരിൽ മഹോന്നതൻ എന്ന ക്യാമ്പൈൻ ഉത്ഘാടനം ചെയ്ത് കൊണ്ട് ഔഖാഫ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ്‌ നാസിർ അൽ മുതൈരി പ്രസ്താവിച്ചു. 

അദ്ദേഹത്തിന്റെ ജീവിതത്തെ ജനസമക്ഷത്തിലേക്ക് എത്തിക്കുന്ന ഈ കാമ്പയ്‌ൻ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതും സമയോചിതവുമാണ്. 

വൈജ്ഞാനികമായ ഇടപെടലുകൾ ആണ് ഏറ്റവും വലിയ പ്രതിരോധം. 

കാരണം അജ്ഞതയും അവിവേകവുമാണ് വിദ്വേഷപ്രചാരകരുടെ ആയുധം. ഇത്തരം വൈജ്ഞാനിക മുന്നേറ്റങ്ങളിലൂടെ സമൂഹത്തിലെ സമാധാനവും സുരക്ഷിതത്വവും നിലനിർത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

മുഹമ്മദ്‌ നബി (സ) മാനവരിൽ മഹോന്നതൻ എന്ന ക്യാമ്പൈൻ പ്രമേയം വിശദീകരിച്ച് ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ വന്ന യുവ പ്രഭാഷകൻ മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  

പ്രവാചക നിന്ദ ചർച്ചയുമ്പോൾ എന്ന വിഷയത്തിൽ കെ.സി.മുഹമ്മദ് നജീബും സംസാരിച്ചു. 

കെ.കെ.ഐ.സി .ആക്റ്റിങ് പ്രസിഡൻറ് സക്കീർ കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും, കെ.കെ.ഐ.സി ദഅവാ സെക്രട്ടറി മഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.

Related News