സാരഥീയം 2022 കിക്കോഫ് മീറ്റിംങ്ങ് സംഘടിപ്പിച്ചു

  • 19/06/2022


മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിൻ്റെ 23-)മത് വാർഷികാഘോഷമായ  "സാരഥീയം 2022" ൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിൻ്റെ ഭാഗമായി    Saradheeyam 2022 Kickoff Meeting വ്യാഴാഴ്ച 16.06.2022 വൈകിട്ട് 6.30 pm ന് മംഗഫ് ഭരതാജ്ഞലി ഹാളിൽ വച്ച് സംഘടിപ്പിച്ചു.

 തദവസരത്തിൽ "സാരഥീയം 2022" ൻറെ  റാഫിൾ കൂപ്പൺ പ്രകാശനം സാരഥി എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ   ശ്രീ. സുരേഷ് കെ റാഫിൾ കൺവീനർ ശ്രീ.ദിനു കമലിന് നൽകി കൊണ്ട്  നിർവഹിച്ചു. 

 ഗുരുസ്മരണയോടെ ആരംഭിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. ചടങ്ങിന്  ജനറൽ സെക്രട്ടറി ശ്രീ.ബിജു.സിവി സ്വാഗതം ആശംസിക്കുകയും, ട്രഷറർ ശ്രീ. അനിത് കുമാർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.പ്രീത സതീഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, സാരഥീയം 2022 ജനറൽ കൺവീനർ ശ്രീ.സിജു സദാശിവൻ സാരഥീയം പ്രവർത്തനങ്ങളെ കുറിച്ച് ബ്രിഫിംങ്ങ് നടത്തുകയുമുണ്ടായി.

ചടങ്ങിൽ എത്തിയ അംഗങ്ങൾ അകമഴിഞ്ഞ സംഭാവനകൾ പേഴ്സണൽ കോൺട്രിബ്യൂഷൻ കൺവീനർ ശ്രീ.സുരേഷ് ബാബുവിന്  വാഗ്ദാനം ചെയ്യുകയുണ്ടായി.

സാരഥിയുടെ മുൻനിര നേതാക്കൾ, യൂണിറ്റ് പ്രതിനിധികൾ, വനിതാവേദി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിന് വൈസ് പ്രസിഡൻ്റ് ശ്രീ.സതീഷ് പ്രഭാകരൻ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ. സൈഗൾ സുശീലൻ, ജോ: ട്രഷറർ ശ്രീ.ഉദയഭാനു പരിപാടികൾ കോർഡിനേറ്റ് ചെയ്തു.

23rd Anniversary അതിന്റെ പരിപൂർണ്ണതയിലേയ്ക് എത്തിക്കുവാൻ ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..

Related News