റോക്‌ , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

  • 20/06/2022


റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് ഈ വർഷം പത്താം ക്‌ളാസ് , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു . അസോസിയേഷനിൽ അംഗത്വമെടുത്ത മെമ്പർമാരുടെയും , മെമ്പർമാരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളെയുമാണ് ആദരിക്കുന്നത് . പ്രസ്തുത വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക് നേടിയിരിക്കണം . അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് റോക് വിദ്യാഭ്യാസ സമിതി സെക്രട്ടറി റഷീദ്‌ കാളത്തോടിനു വാട്സ്ആപ് ചെയ്തു കൊടുക്കേണ്ടതാണ് . 97423594 എന്ന നമ്പറിലേക്കാണ് അയച്ചു കൊടുക്കേണ്ടത് .

യോഗത്തിൽ പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു . 

നജീബ് പി വി , അബ്ദുൾറഹീം എൻ കെ , ബി കെ മജീദ് , മുഹമ്മദ് ഹയ , അനസ് പുളിക്കിപൊയിൽ , റുഹൈൽ വി പി , അഷ്‌റഫ് സി.പി , മർസൂക് ജാസ് , ഇക്ബാൽ , ഷഫീഖ് ചങ്ങായീസ് , മുസ്തഫ സാസ് , നൗഷാദ് റൂബി എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി പി കമറുദ്ദിൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മഫാസ് നന്ദിയും പറഞ്ഞു

Related News