മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ"ക്യാമ്പൈൻ ഫഹാഹീൽ സോൺ പൊതു സമ്മേളനം

  • 23/06/2022


കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന 
മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ എന്ന ദ്വൈമാസ ക്യാമ്പൈൻ ഫഹാഹീൽ സോൺ പൊതു സമ്മേളനം ഇന്ന് ( ജൂൺ 24 ) വെള്ളിയാഴ്ച ഫഹാഹീൽ യൂണിറ്റി സെൻററിൽ വെച്ച് സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഹ്യസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ യുവ പ്രഭാഷകൻ എ.പി. മുനവ്വർ സ്വലാഹി ധാർമ്മികത: ഭൗതിക വീക്ഷണത്തിലും പ്രവാചക അദ്ധ്യാപനത്തിലും എന്ന വിഷയത്തിലും, കെ. കെ.ഐ.സി. പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി മുഹമ്മദ് നബി(സ) യുടെ വിവാഹങ്ങൾ, വസ്തുത എന്ത് എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ്. 

പരിപാടിയിൽ  
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും , മറ്റ് പ്രദേശങ്ങളിൽ നിന്ന് പരിപാടിയിലേക്ക് വാഹന സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. 

വിശദ വിവരങ്ങൾക്ക് 98853437,97926172, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News