ലൈസന്‍സില്ലാതെ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി റിയാദ് ചേംബര്‍

  • 26/06/2022



റിയാദ്: ലൈസന്‍സില്ലാതെ രാജ്യത്ത് പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും അത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നവര്‍ക്കെതിരേയും മുന്നറിയിപ്പ്. വിദേശികളും സന്ദര്‍ശകരുമായും പരസ്യവുമായി സഹകരിക്കരുതെന്ന് റിയാദ് ചേംബര്‍ ഓര്‍മ്മപ്പെടുത്തി.

വിവിധ ഉദ്പന്നങ്ങളുടെയും മറ്റും പരസ്യത്തിനായി ഇവന്റുകളിലേക്ക് അത്തരം പരസ്യക്കാരെ ക്ഷണിക്കരുത്. അവര്‍ക്ക് പരസ്യം നല്‍കരുതെന്നും ചേംബര്‍ അഭ്യര്‍ത്ഥിച്ചു. സൗദി ഇതര പരസ്യദാതാക്കളുടെ പ്രവര്‍ത്തന ലംഘനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിരീക്ഷിക്കുന്നുണ്ട്. ലംഘനം പിടികൂടിയാല്‍ നടപടി സ്വീകരിക്കും. 

പരസ്യദാതാക്കള്‍ വാണിജ്യ രേഖകളോ നിയമപരമായ ലൈസന്‍സുകളോ നേടിയവരായിരിക്കണം. ലൈസന്‍സില്ലാതെ വിദേശികള്‍ സ്വന്തം നിലയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ബിനാമി പ്രവര്‍ത്തനത്തില്‍പെടും. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് അഞ്ച് വര്‍ഷം ജയിലും പിഴയും ലഭിക്കുവാന്‍ കാരണമാകും.

Related News