അധാർമ്മികത സമൂഹത്തിന്റെ നാശത്തിന് കാരണം...

  • 26/06/2022



  
മുനവ്വർ സ്വലാഹി

ധാർമികതക്ക് ഭൗതികതയുടെ പരിവേശം നൽകുന്നത് ലൈംഗിക വൈകൃതങ്ങളെയും, സാമൂഹിക തിന്മകളെയും ഉദാരവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും , കുത്തഴിഞ്ഞ അധാർമ്മിക ജീവിതം മനുഷ്യകുലത്തിന്റെ സർവ്വ മേഖലകളിലുമുള്ള നാശത്തിന് കാരണമാണെന്നും "ധാർമ്മികത: ഭൗതിക വീക്ഷണത്തിലും, പ്രവാചക അദ്ധ്യാപനത്തിലും" എന്ന വിഷയമവതരിപ്പിച്ചു കൊണ്ട്    വിസ്ഡം സ്റ്റുഡൻറ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ  മുനവ്വർ സ്വലാഹി വ്യക്തമാക്കി.  

കുവൈത്ത് കേരള  ഇസ്ലാഹീ സെൻറർ  സംഘടിപ്പിച്ചു വരുന്ന  മുഹമ്മദ് നബി(സ) മാനവരിൽ മഹോന്നതൻ എന്ന ക്യാമ്പയിനിന്റെ ഭാഗമായി  ഫഹാഹീൽ  സോൺ , ഫഹാഹീൽ  യൂണിറ്റി  സെൻററിൽ  സംഘടിപ്പിച്ച  പൊതു  സമ്മേളനത്തിൽ  പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.   

മനുഷ്യന്റെ യുക്തിയും,ചിന്തയും,ധാർമികതയുടെ അളവുകോലായി തീർന്നാൽ എന്തിനേയും ഏതിനേയും ധാർമികവൽകരിക്കാനും വെള്ളപൂശാനും സാധിക്കും. അത്
സാമൂഹിക ഭദ്രത തകരാൻ കാരണമാകുമെന്നും  അദ്ദേഹം വ്യക്തമാക്കി. 

തുടർന്ന്  മുഹമ്മദ് "നബിയുടെ (സ) യുടെ വിവാഹങ്ങൾ വസ്തുത  എന്ത്"  എന്ന  വിഷയം കെ.കെ.ഐ.സി പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി അവതരിപ്പിച്ചു. 

ക്യാമ്പൈനിന്റെ ഭാഗമായി  ഫഹാഹീൽ  സോൺ  സംഘടിപ്പിച്ച  ഓൺലൈൻ  ക്വിസ്സ്  മത്സര വിജയികളായ   അനസ്ഖാൻ മഹബൂല, തൻവീർ ഫഹാഹീൽ, ഷബീർ സലഫി ഫഹാഹീൽ  എന്നിവർക്കുള്ള  സമ്മാനം  വേദിയിൽ  വെച്ച്  കൊകെ.ഐ.സി. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ വിതരണം  ചെയ്തു.  

ഫഹാഹീൽ സോണൽ  പ്രസിഡൻറ്  അൻവർ  കാളികാവിൻറെ അധ്യക്ഷതയിൽ  നടന്ന  പരിപാടി കെ.കെ.ഐ.സി ആകറ്റിംങ്ങ്  വൈസ്  പ്രിഡൻറ് സക്കീർ കൊയിലാണ്ടി  ഉത്ഘാടനം നിർവ്വഹിച്ചു.  സോൺ ജനറൽ സെക്രട്ടറി  അസ്ഹർ  അത്തേരി  സ്വാഗതവും, ട്രഷറർ  തൻവീർ നന്ദിയും  പറഞ്ഞു.

Related News