അനധികൃത സ്വകാര്യ ടാക്സി ഓടിച്ചാല്‍ 1000 റിയാല്‍ പിഴ; കാറില്‍ പുകവലിച്ചാല്‍ പിഴ 500 റിയാൽ

  • 29/06/2022


റിയാദ്: പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ദേശീയ പ്ളാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ. 

കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്സി ഓടിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴയും വാഹനമോടിക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ പുകവലിക്കുന്നത് പിടികൂടിയാല്‍ 500 റിയാല്‍ പിഴയും ചുമത്തും.

ഒരു അനധികൃത വ്യക്തി വാഹനം ഓടിച്ചാല്‍ 5,000 റിയാല്‍ ആണ് പിഴ. നിരക്ക് കണക്കുകൂട്ടാനുള്ള മീറ്റര്‍ യാത്രയുടെ തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 3,000 റിയാല്‍ ആണ് പിഴ

നിയമലംഘനങ്ങള്‍ക്ക് പരമാവധി 5,000 റിയാല്‍ പിഴ ചുമത്തുക താഴെ പറയുന്നവക്കായിരിക്കും.

-സൗദി അറേബ്യയിലെ നഗരങ്ങള്‍ക്കകത്തോ അതിനിടയിലോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തേക്കല്ലാതെ മറ്റൊരു രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഒരു വിദേശ ടാക്സി പ്രവര്‍ത്തിപ്പിക്കുക.

-അംഗീകൃത സാങ്കേതിക ഉപകരണ സേവന ദാതാക്കള്‍ സാങ്കേതികമായി സജജീകരിച്ച ശേഷം വാഹനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍.

-ഒരു വാഹനം അതിന്റെ അംഗീകൃത ആയുസ്സ് കഴിഞ്ഞതിനു ശേഷവും ഉപയോഗിച്ചാല്‍.

-പി.ടി.എ അല്ലെങ്കില്‍ മറ്റേതെങ്കിലും ബന്തപ്പെട്ട ഏജന്‍സികള്‍ വ്യക്തമാക്കിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ബന്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍.

-യോഗ്യതയുള്ള സാങ്കേതിക ഉപകരണ ദാതാക്കള്‍ അംഗീകരിച്ച എല്ലാ സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് വാഹനം സഞ്ചീകരിക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍.

Related News