ഐ.ബി.പി.സി കുവൈത്തിന് പുതിയ ഭാരവാഹികള്‍

  • 01/07/2022



കുവൈറ്റ്: ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) കുവൈറ്റിന്റെ 2022 - 2023 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

ചെയര്‍മാനായി ഗുര്‍വിന്ദര്‍ സിംഗ് ലാംബ (ചോജി ലാംബ) , വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍, സോളി മാത്യു (സെക്രട്ടറി)സുരേഷ് കെ പി (ജോ. സെക്രട്ടറി) സുനിത് അറോറ  ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തത്. ഐ.ബി.പി.സി ഓണററി അംഗങ്ങളായ  ദേവേഷ് കുമാര്‍,  രാം മോഹന്‍ റെഡ്ഡി,  അനീഷ് അഗര്‍വാള്‍,  എസ്. കൃഷ്ണ റാവു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.

ഗുര്‍വിന്ദര്‍ സിംഗ് ലാംബയുടെ  സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  കോവിഡ് COVപ്രതിസന്ധി ഘട്ടത്തില്‍ ഐ.ബി.പി.സി അംഗങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ പിന്തുണ,  സാമ്പത്തിക സഹായങ്ങള്‍, ഇന്ത്യയിലേക്കുള്ള ഓക്‌സിജന്‍ വിതരണവും ചൂണ്ടിക്കാട്ടി.

കൈസര്‍ ഷാക്കിര്‍ യോഗത്തില്‍ വച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓഡിറ്റഡ് റിപ്പോര്‍ട്ട്  അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു. 'കുവൈറ്റിലെ ഇന്ത്യന്‍ വ്യവസായികളുടെ തുടക്കം' എന്ന വിഷയത്തില്‍ ഐബിപിസിയുടെ ഉപദേഷ്ടാവ് ഷിവി ഭാസിന്‍ സംസാരിച്ചു. 
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബിസിനസ്, വ്യാപാരം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറുടെ രക്ഷാകര്‍തൃത്വത്തില്‍ 2001-ലാണ് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍, കുവൈറ്റ് സ്ഥാപിതമായത്.  

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുക,വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക,  മീറ്റിംഗുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, എന്നിവ സംഘടിപ്പിക്കുകയാണ്  ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ചേംബര്‍ ഓഫ് കൊമേഴ്സും അസോചം, ഫിക്കി, സി.ഐ.ഐ, കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ഐ.ബി.പി.സിയുടെ പ്രവര്‍ത്തനം. 

കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നിന്നും പ്രമുഖ വ്യവസായികളും മുതിര്‍ന്ന കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ലാഭേച്ഛയില്ലാത്ത അംഗങ്ങളുടെ സന്നദ്ധ സംഘടനയാണ് ഐ.ബി.പി.സി. കുവൈത്ത്.

Related News