ഒ എൻ സി പി കുവൈറ്റ് എ.സി ഷൺമുഖദാസ് അനുസ്മരണം സംഘടിപ്പിച്ചു

  • 02/07/2022


കുവൈറ്റ് സിറ്റി:
മുൻ കേരള അരോഗ്യ വകുപ്പ് മന്ത്രിയും, എൻ.സി.പി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ശ്രീ എ.സി ഷൺമുഖദാസിന്റെ ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.

അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒ എൻ സി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ
ഓവർസീസ്‌ എൻ സി പി കുവൈറ്റ് പ്രസിണ്ട് ജീവ്സ് എരിഞ്ചേരി ആദ്ധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ലപിള്ളി ,ജോ:സെക്രട്ടറി അശോകൻ തിരുവനന്തപുരം ,എക്സിക്യൂട്ടീവ് മെമ്പർ ബിജു മണ്ണായത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള നേതാക്കളിൽ ഒരാളാണ് എ സി എസ്.' ,തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ആരേയും പേടിക്കാതെ സധൈര്യം രാഷ്ടീയ പ്രവർത്തനം നടത്തിയിരുന്ന നേതാവായിരുന്നു'. ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് " .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു

Related News