കല (ആർട്ട്) കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

  • 02/07/2022



കൊയിലാണ്ടി പൊയിൽക്കാവ് കൂമുള്ളി മൈത്രി ഭവനിൽ ആമിന അബൂബക്കറിന്റെ നിര്യാണത്തിൽ കല(ആർട്ട്) കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കല(ആർട്ട്) കുവൈറ്റ് മുൻ പ്രസിഡണ്ടും നിലവിലെ ഉപദേശക സമിതി അംഗവുമായ അബൂബക്കർ മൈത്രിയുടെ ഭാര്യയും കല(ആർട്ട്) കുവൈറ്റ് സാമൂഹികവിഭാഗം കൺവീനർ മുസ്തഫ മൈത്രിയുടെ മാതാവുമാണ് ആമിന. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കല(ആർട്ട്) കുവൈറ്റ് കുടുംബവും പങ്ക് ചേരുന്നു എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ  പറഞ്ഞു.

Related News