അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നവര്‍ക്ക് തടവും പിഴയും

  • 03/07/2022




റിയാദ്: അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ വാഹന സൗകര്യമൊരുക്കുന്നവര്‍ക്ക് ആറ് മാസംവരെ തടവും 50,000 റിയാല്‍ വരെ പിഴയും ശിക്ഷിക്കുമെന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനത്തിലെ ഒരോ വ്യക്തിക്കും 50,000 റിയാല്‍ വീതം എന്ന നിലയിലായിരിക്കും പിഴ. വാഹനത്തിന്റെ ഡ്രൈവര്‍ ഒരു പ്രവാസിയാണെങ്കില്‍ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും. രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നത് തടയും. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടും.

Related News