ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ച് സാൽമിയ ഇസ്‌ലാഹീ മദ്രസ

  • 07/07/2022

കുവൈറ്റ്: സാൽമിയ ഇസ്‌ലാഹീ മദ്രസ തുറന്നു. ദീർഘാകാലത്തെ കോവിഡ് ഇടവേളക്ക് ശേഷം സാൽമിയ ഇസ്‌ലാഹീ മദ്രസ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചു. 


 കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോട് കൂടിയും മേൽനോട്ടത്തിലുമാണ് രണ്ട് വർഷത്തിന് ശേഷം സമ്മർ ലൈറ്റ് വെക്കേഷൻ മദ്രസ പ്രോഗ്രാമിലൂടെ ഓഫ്‌ലൈൻ ക്ലാസുകൾ 1/07/2022 വെള്ളിയാഴ്ച പുനരാരംഭിച്ചത്.

വെള്ളി 9am to 10:30am, ശനി 9am to 11:00am ആണ് ക്ലാസ് സമയം. 

പഠന രംഗത്തും, സർഗോത്സവം ഇന്റർ മദ്രസാ ആർട്സ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം, അണ്ടർ 17 ഇന്റർ മദ്രസാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം തുടങ്ങി മറ്റു ഇതര രംഗങ്ങളിലും ഏറെ മികവുറ്റ നേട്ടങ്ങളോടെയാണ് സാൽമിയ ഇസ്‌ലാഹീ മദ്രസ ഈ വർഷം തുറക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്‌.

സാൽമിയ, ഹവല്ലി, സൽവ, റുമൈതിയ, സിറ്റി, ശർഖ്, ദസ്മ ... തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം കുട്ടികൾ പഠിക്കുന്നത് സാൽമിയ മദ്രസയിലാണ്. 

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ടേഷൻ ലഭ്യമാണ്. വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനം. 

സമ്മർലൈറ്റ് ഉത്ഘാടനത്തിൽ മദ്രസാ അധ്കൃതർക്കൊപ്പം കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, പബ്ലിക് റിലേഷൻ സെക്രട്ടറി എൻ. കെ സലാം എന്നിവർ പങ്കെടുത്തു. അഡ്മിഷൻ തുടരുന്നതായി സദർ മുദരിസ് ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് അറിയിച്ചു. സാൽമിയ വെക്കേഷൻ മദ്രസയിൽ കുട്ടികളെ രെജിസ്റ്റർ ചെയ്യാനും, മദ്രസയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും 

69981054 ,
50614713 ,
97557018 ,
60047644 , എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News