ഗഫൂർ മൂടാടിക്ക് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ കണ്ണീർപ്രണാമം

  • 07/07/2022

 



കുവൈറ്റ് പൊതു സമൂഹത്തിൽ അറിയപെടുന്ന വ്യതിത്വവും മാധ്യമ പ്രവർത്തകനും ആയിരുന്ന ഗഫൂർ മൂടാടിയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപെടുത്താനായി മലയാളി മീഡിയഫോറം വിർച്വൽ ആയി സംഘടിപ്പിച്ച ''ഗഫൂർ മൂടാടിക്കൊപ്പം'' അനുസ്മരണ പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഗഫൂർ അറിയുന്ന ഗഫൂറിനെ അറിയുന്ന നിരവധി പേരാണ് പങ്കെടുത്തത്. 

കുവൈറ്റിലെ മലയാളി മീഡിയ ഫോറത്തിന്റെ രൂപീകരണ കാലം മുതൽ സജീവമായിരുന്ന ഗഫൂർ മൂടാടി മുൻകാല കൺവീനർ കൂടി ആയിരുന്നു. മികച്ച സംഘാടകൻ ആയിരുന്ന ഗഫൂറിന്റെ സമയ ക്ലിപ്തതയും സാമൂഹിക സേവന രംഗത്ത് അദ്ദേഹം നൽകിയിരുന്ന സംഭാവനകളും ചൂണ്ടികാട്ടുന്നതായിരുന്നു മലയാളി മീഡിയ ഫോറം കുവൈറ്റ് അവതരിപ്പിച്ച അനുശോചന പ്രമേയം. 

ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ അനുശോചന സന്ദേശം ചടങ്ങിൽ സ്ട്രീം ചെയ്തു. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉള്ളവരുടെ ഗഫൂർ മൂടാടിയൊപ്പമുണ്ടായ അനുഭവങ്ങളുടെ പങ്കുവെക്കലും ഗഫൂർ എന്ന വ്യക്തിയും, മാധ്യമ പ്രവർത്തകനും സമൂഹത്തിന് എന്ത് നൽകി എന്നതും വെക്തമായി വരച്ചുകാട്ടുന്നതായിരുന്നു. 

അതോടൊപ്പം വ്യക്തിപരമായി അദ്ദേഹത്തിന്റെ സമീപനത്തിലെ ഔന്നിത്യം എടുത്തു കാട്ടുന്നതുമായിരുന്നു ഓരോ അനുസ്മരണവും. 
മലയാളി മീഡിയഫോറം കുവൈറ്റ് കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് മാത്യു കടവിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

ജലിൻ തൃപ്രയാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹബീബ് മുറ്റിച്ചൂർ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു. ഹംസ പയ്യന്നൂർ, അസീസ് തിക്കോടി, അനിൽ പി അലക്സ്, സുജിത് സുരേശൻ, സാം പൈനമൂട്, മുഹമ്മദ് റിയാസ്, സലാം വളാഞ്ചേരി, ജിപ്സൺ ജോർജ്, എസ് എ ലബ്ബ, ചെസ്സിൽ ചെറിയാൻ, പി ജി ബിനു, നളിനാക്ഷൻ, മധു മാഹി, ജോയൽ , രതീഷ്, സീനു മാത്യൂസ്, സിന്ധു രമേഷ്, സന്തോഷ് പുനക്കൽ, സാം നന്ദിയാട്ട്, ഷാജി രഘുവരൻ, മാർട്ടിൻ മാത്യു, സുരേഷ് തോമസ്, തോമസ് ജോർജ് തുടങ്ങി നിരവധി പേർ അനുസ്മരണ പ്രഭാഷണം നടത്തി.

Related News