സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) കൂടുതൽ ഉയരങ്ങളിലേക്ക്

  • 11/07/2022


SCFE യുടെ അഞ്ചാംമത് വാർഷികവും പുതിയ കോഴ്‌സുകളുടെ ഉൽഘാടനവും ജൂൺ 29 ന് ആലപ്പുഴ SL പുറത്തുള്ള ട്രസ്റ്റ്‌ കോംപ്ലക്സ്കിൽ വച്ച് സാമൂചിതമായി ആഘോഷിച്ചു.എസ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിന്റെ ചെയർമാൻ ശ്രീ കെ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം SCFE യുടെ ഓണററി ചീഫ് കൺസൾട്ടന്റ് കൂടിയായ മേജർ ജനറൽ ഡോ.സി എസ് നായർ VSM ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 ന് ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ SCFE ചെയർമാൻ അഡ്വ അരവിന്ദാക്ഷൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു. 

SCFE ഡയറക്ടർ കേണൽ എസ് വിജയൻ പുതുതായി ആരംഭിക്കുന്ന NEET, JEE, AGNPATH തുടങ്ങിയ കോഴ്സുകളുടെ Launching പ്രഖ്യാപിച്ചുകൊണ്ട് കോഴ്സുകളുടെ പ്രത്യേകതകൾ വിശദീകരിച്ചു .

യോഗത്തിൽ വച്ച് ഡോക്ടറേറ്റ് നേടിയ മേജർ ജനറൽ സി എസ് നായർ, നേവൽ കേഡറ്റ് ആയി ജോലി ലഭിച്ച ശ്രീ അക്ഷജ് ടി ദേവ്, എയർ ഫോഴ്സ് കേഡറ്റ് ആയി ജോലി ലഭിച്ച കുമാരി ഗംഗ ആൻ മാത്യു, കുമാരി പാർവ്വതി ഷാജി, കുമാരി ദേവിക ജി എന്നിവരെ മെമന്റോ നൽകി ആദരിച്ചു. 

തദവസരത്തിൽ സാരഥി നടത്തിയ സ്പോർട്ട്സ് മീറ്റ് ATHLETICISM - 2021ൽ പങ്കെടുത്ത് വിജയികളായ കേരളത്തിൽ നിന്നുള്ള വിജയികളെയും A+ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. 

ചടങ്ങുകൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് മാരാരിക്കുളം നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശന ഭായി, SCFE consultant ഡോ.ജയരാജൻ, സാരഥി വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷ്, സാരഥി കുവൈറ്റ് സെക്രട്ടറി ശ്രീ സൈഗാൾ സുശീലൻ,
സാരഥി ട്രസ്റ്റ് ജോ ട്രഷറർ ശ്രീ മുരുകദാസ്, സാരഥി അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ കെ.പി സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. BOT അംഗം ശ്രീ വിദ്യാധരൻ അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാരഥി ട്രസ്റ്റ് അംഗങ്ങൾ, ലീവിന് നാട്ടിലെത്തിയ സാരഥി കുടുംബാംഗങ്ങൾ, SCFE വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related News