സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കെ ഇ എ കുടിവെള്ള പദ്ധതി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു

  • 15/07/2022




കുവൈറ്റിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈത്തിന്റെ സഗീർ മെമ്മോറിയൽ കുടിവെള്ള പദ്ധതി കോളിയടുക്കം ലക്ഷം വീട് കോളനിയിൽ കാസർകോടിന്റെ എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ
 നാടിന് സമർപ്പിച്ചു.  17 വർഷം പൂർത്തിയാക്കുന്ന കെ.ഇ.എ അതിന്റെ ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണ് നാടിന് സമർപ്പിച്ചത്. മുൻകാലങ്ങളിൽ കാസർഗോഡിന്റെ ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കെ ഇ എ നടത്തിപ്പോരുന്ന സജീവ പ്രവർത്തനങ്ങളെ കാസർഗോഡിന്റെ എംപി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

 കെ ഇ എ ഹോം കൺവീനർ  ശ്രീ എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു .
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൂ ഫൈജ അബൂബക്കർ, പഞ്ചായത്ത് അംഗം ശ്രീ. മനോജ് കുമാർ.കെ.ഇ.എ, വൈസ് പ്രസിഡണ്ട് സുബൈർ കാടങ്കോട്, അഡ്വൈസറി അംഗം രാമകൃഷ്ണൻ കള്ളാർ , സാമൂഹ്യപ്രവർത്തകൻ എൻ എ മുനീർ, കോളിയടുക്കം ഹൗസിംഗ് കോളനി കമ്മിറ്റി സെക്രട്ടറി  ശ്രീ ഇബ്രാഹിം എന്നിവർ ആശംസകൾ അർപ്പിച്ച് .
സംസാരിച്ചു.സംഘടന നടപ്പിലാക്കിയ നൂറുകണക്കിന് ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ  ട്രഷറർ മുഹമ്മദ് കുഞ്ഞി വിവരിച്ചു.
കെ ഇ എ സ്ഥാപക നേതാവും, കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപ്പൂരിന്റെ ഒരിക്കലും മായാത്ത അടയാളമായിരിക്കും കെ ഇ എ സഗീർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയെന്ന്  പദ്ധതി കൺവീനർ സലാം കളനാട് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. 
കെ ഇ എ പ്രതിനിധികളായ ഹസ്സൻ സി എച്, സെമിയുള്ള കെ വി, മുഹമ്മദ് ഹദ്ദാദ്, അബ്ദുല്ല പൈക്ക,ചന്ദ്രൻ, ശുഹൈബ്,മുരളി വാഴക്കോടൻ ,ഫൈസൽ സി എച്, കമറുദീൻ, ഹംസ ബല്ല തുടങ്ങിയവർ സന്നിഹിതരായിരുന്നു. സലാം കളനാട് സ്വാഗതവും
 നവാസ് പള്ളിക്കാൽ നന്ദി പ്രകാഷിപ്പിച്ചു.

Related News