തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ കുവൈറ്റ്‌ (ട്രാക്ക് ) നിവേദനം നൽകി

  • 17/07/2022


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ജപ്പാനിലേക്ക് പോകുന്നു എന്ന വാർത്ത വളരെ വേദനയോടെയാണ് കുവൈറ്റിലെ ഇന്ത്യൻ സമൂഹം കേട്ടത്. സമീപകാലത്ത് കുവൈറ്റിലെ ഇന്ത്യൻ സമൂഹം കണ്ട ഏറ്റവും മികച്ച സ്ഥാനപതികളിൽ ഒരാളാണ് അദ്ദേഹം. കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് ഒരു പുതിയ മാനദണ്ഡം ഉണ്ടാക്കിയ സിബി ജോർജിന് ഇന്ത്യൻ സമൂഹത്തിൽ നിന്നും കുവൈറ്റ് പൗരന്മാരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുവൈറ്റിൽ താമസിക്കുന്ന പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ അഭയ കേന്ദ്രമായി മാറ്റി അദ്ദേഹം. കമ്മ്യൂണിറ്റി ക്ഷേമത്തിനായി നിരവധി പുതിയ സംരംഭങ്ങൾ അവതരിപ്പിക്കുകയും തദ്ദേശവാസികൾക്കിടയിൽ ഇന്ത്യക്കാരനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാനപതി കുവൈറ്റ് വിടുന്നത് ഇന്ത്യൻ സമൂഹത്തിന് വലിയ നഷ്ടമാണ്. ആയതിനാൽ അദ്ദേഹത്തിന്റെ പുതിയ സ്ഥലം മാറ്റത്തെ പുനഃപരിശോധിക്കണമെന്നും കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം തുടരണമെന്നും തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ കുവൈറ്റ്‌ (ട്രാക്ക് ) ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോക്ടർ. എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് ഇമെയിലിലൂടെ നിവേദനം നൽകി.

Related News