കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 17/07/2022



കുവൈറ്റ് സിറ്റി :കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ  കുവൈറ്റ് (കെ.ഇ.എ ) വാർഷിക ജനറൽബോഡി യോഗം കാലിക്കറ്റ് ലൈവ് എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി പ്രസിഡന്റ് ഷെറിൻ മാത്യു വിന്റെ 
അധ്യക്ഷതയിൽ ഷറഫുദ്ദീൻ കണ്ണോത്ത് (കെ എം സി സി )യോഗം ഉദ്ഘാടനം നിർവഹിച്ചു .കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ  നടത്തി വരുന്ന വേറിട്ട സന്നദ്ധ പ്രവർത്തനങ്ങളെയും സംഘാടക മികവിനെയും അഭിനന്ദിച്ചു സംസാരിച്ചു .യോഗത്തിൽ യുവ തല മുറയുടെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നായിരുന്നു .പ്രദീപ് വേങ്ങാട് സ്വാഗതവും ,സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ഹരീന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതു ചർച്ചയിൽ അസോസിയേഷന്റെ മുന്നോട്ടുള്ള  പ്രവർത്തനങ്ങളളെ കുറിച്ചും മറ്റു പൊതു പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു തുടർന്ന് 27 അംഗ എക്സിക്യൂട്ടിവി നെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റോയ് ആൻഡ്രൂസ് ,ജനറൽ സെക്രട്ടറി ദീപു അറക്കൽ ,ട്രഷറർ ഹരീന്ദ്രൻ ,വനിത ചെയർപേഴ്സൺ സോണിയ ,വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ ,രക്ഷാധികാരി പ്രേമൻ ഇല്ലത്ത്,അഡ്വൈസറി ബോർഡ് പ്രദീപ് ,ഡൊമിനിക് ,ജയകുമാരി,ജോയിന്റ് സെക്രട്ടറി അനൂപ്‌ ,മെമ്പർഷിപ്പ് കോർഡിനേറ്റർ പ്രകാശൻ എന്നിവരെ ഐക്യകണ്ഠേന യോഗം തെരഞ്ഞെടുത്തു .വർദ്ധിച്ചുവരുന്ന വിമാന ടിക്കറ്റിന്റെ സാമ്പത്തിക പ്രഹരം പ്രവാസികളിൽ ഉണ്ടാക്കുന്ന പ്രയാസം മറികടക്കാനും ,ഇന്ത്യൻ എംബസിയുടെ ആദരണീയനായ അംബാസിഡർ ശ്രീ.സിബി ജോർജിനെ കുവൈത്ത് എംബസിയിൽ തന്നെ നിലനിർത്തണമെന്ന് ഉള്ള രണ്ട് പ്രമേയം ഇന്ത്യൻ ഗവൺമെന്റിനോട്  ആവശ്യപ്പെടുന്നതായി യോഗത്തിൽ അവതരിപ്പിച്ചു. തുടർന്നു നിവേദനം വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന് അയക്കുവാനും യോഗത്തിൽ തീരുമാനം ആയി .ഹരീന്ദ്രൻ  നന്ദിയും പറഞ്ഞു .

Related News