വിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  • 17/07/2022



കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിശ്വകർമ്മജരുടെ സമുദായസംഘടനയായ 'വിശ്വബ്രഹ്‌മം കുവൈറ്റിൻ്റെ' 2022-2023 പ്രവർത്തനവർഷതേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.  ജലീബ് അൽ ഷുവൈഖ് പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിന് കെ.ടി. ബിജു അധ്യക്ഷത വഹിച്ചു.
കോവിഡ് മഹാമാരികാലഘട്ടത്തിൽ ജീവൻ പൊലിഞ്ഞ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ശ്രീ. രാജേഷ് കുമാറിന് അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികം പ്രമാണിച്ചു ആദരാജ്ഞലികൾ അർപ്പിച്ചു. വിശ്വകർമജർ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും നിയമസഭയിൽ അവതരിപ്പിച്ച ബഹു റാന്നി എം എൽഎ പ്രമോദ് നാരായണന് വിശ്വബ്രഹ്‌മം കുവൈറ്റ് ആശംസകൾ നേർന്നു.

യോഗത്തിൽ സുശാന്ത് സുകുമാരൻ സ്വാഗതവും, മുരളീധരൻ പോരേടം സംഘടനയുടെ പുരോഗമന പ്രവർത്തനങ്ങൾ വിവരിക്കുകയും, രാജേഷ് അയിരൂർ സംഘടനയുടെ കഴിഞ്ഞ  കാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു ഉപേദശക സമിതി അംഗം പ്രേംരാജ് നേതൃത്വം വഹിച്ചു. 

2022 -2023 പ്രവർത്തനവർഷത്തെ ഭാരവാഹികൾ, വനിതാ വേദി പ്രതിനിധികൾ ഉൾപ്പെടെ ഐകകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടു. 

തിരഞ്ഞെടുക്കപ്പെട്ട കോർ കമ്മിറ്റി അംഗങ്ങൾ:  മുരളീധരൻ പോരേടം (രക്ഷാധികാരി),  കെ.ടി. ബിജു (പ്രസിഡണ്ട്), രവീന്ദ്രൻ ടി.കെ (വൈസ് പ്രസിഡണ്ട്), രാജൻ കൈപ്പട്ടൂർ (ജനറൽ സെക്രട്ടറി), രാജേഷ് അയിരൂർ  (സെക്രട്ടറി), സുശാന്ത് സുകുമാരൻ (ട്രഷറർ).
 
ആചാര്യ ആനന്ദരാജ് ആശംസ അർപ്പിച്ചു. സംഘടനയുടെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനുള്ള അഭിപ്രായങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങൾ രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗം ബിനോയ് രഘുവരൻ നന്ദിയും അറിയിച്ചു.

Related News