SKJM കുവൈത്ത് റൈഞ്ച് 2022-23 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നു

  • 22/07/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  SKJM കുവൈത്ത് റൈഞ്ചിന് 2022-23 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. 

മുഹമ്മദ് അലി പുതുപ്പറമ്പ് (പ്രസിഡണ്ട്), മുഹമ്മദ് അലി ഫൈസി, അബ്ദുൽ ഹമീദ് അൻവരി (വൈസ് പ്രസിഡണ്ട് ),
അബ്ദുൽ കരീം ഫൈസി ( ജനറൽ സെക്രട്ടറി), *അബ്ദുസ്സലാം മുസ്‌ലിയാർ, അബ്ദുൽ ഹകീം ഹസനി ( ജോഃസെക്രട്ടറി), 
നിസാർ അലങ്കാർ (ട്രഷറർ), മനാഫ് മൗലവി ( പരീക്ഷ ബോർഡ്
ചെയർമാൻ), അബ്ദുല്ലത്തീഫ് മൗലവി, അശ്റഫ് അൻവരി (പരീക്ഷ ബോർഡ് വൈസ് ചെയർമാൻ ), അബ്ദു കുന്നുംപുറം (IT കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. കുവൈത്ത് റൈഞ്ച് പ്രസിഡണ്ട് മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. മജ്ലിസുല്‍ അഅ'ല അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

കേന്ദ്ര വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആക്ടിം പ്രസിഡണ്ട് ഇല്‍യാസ് മൗലവി, 
ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, വൈസ് പസിഡണ്ട് ഇസ്മാഈല്‍ ഹുദവി, ദഅവ സെക്രട്ടറി അബ്ദുല്‍ ഹകീം മൗലവി, ഫഹാഹീല്‍ മേഖല പ്രസിഡണ്ട് അമീന്‍ മുസ്ലിയാര്‍ ചേകനൂര്‍, മദ്റസതുന്നൂര്‍ ജഃസെക്രട്ടറി അഫ്താബ് മുഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും, അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന, അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ, ഫഹാഹീല്‍ ദാറുല്‍ തഅ'ലീമില്‍ ഖുര്‍ആന്‍ മദ്റസ, സാല്‍മിയ മദ്റസതുന്നൂര എന്നീ  മദ്റസകളിലെ അധ്യാപകരും, മറ്റു ഭാരവാഹികളും സംബന്ധിച്ചു.

Related News