മുൻവിധികളില്ലാതെ പ്രവാചകനെ അറിയുക: കെ കെ ഐ സി ചർച്ച സമ്മേളനം

  • 23/07/2022

 


അധർമങ്ങളുടെ അന്ധകാരയുഗത്തിൽ നിന്ന് മനുഷ്യസമൂഹത്തെ മൂല്യബോധത്തിലേക്കും സംസ്കാരത്തിലേക്കും വഴിനയിച്ച് തുല്യതയില്ലാത്ത സാമൂഹികപരിവർത്തനം സാധിച്ച മുഹമ്മദ് നബി (സ)യുടെ ജീവിതവും ദർശനവും മുൻവിധികളില്ലാതെ പഠനവിധേയമാക്കാനും വിദ്വേഷപ്രചാരകരുടെ ദുഷ്ടലക്ഷ്യങ്ങളെ തിരിച്ചറിയാനും പൊതു സമൂഹം സന്നദ്ധമാകണമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെൻറർ മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ എന്ന സമ്മർ ക്യാമ്പയിൻ ഭാഗമായി ഫർവാനിയ ദാറുൽ ഹിക്മ ഹാളിൽ വച്ച് സംഘടിപ്പിച്ച ചർച്ച സമ്മേളനം ആഹ്വാനം ചെയ്തു.

വൈകുന്നേരം 5.30 മുതൽ 9മണി വരെ നടന്ന സംഗമം കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പ്രസിഡൻറ് 
പി എൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.

ഫർവാനിയ സോണൽ പ്രസിഡന്റ് ടി .മുനീർ അധ്യക്ഷത വഹിച്ചു .

പ്രവാചക വ്യക്തിത്വം വിമർശനവും വസ്തുതയും എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമത്തില്‍
 പ്രവാചകനെ അറിയുക എന്ന വിഷയത്തിൽ,
സമീർ അലി ഏകരൂൽ
സംസാരിച്ചു.

മുഹമ്മദ് നജീബ്കെസി. അബ്ദുൽ അസീസ്നരക്കോട്,
 എ.പി ശബീർ സലഫി.,ഇഹ്സാൻ അയ്യൂബ് അൽ ഹികമി എന്നിവർ ചർച്ച യിൽ പങ്കെടുത്തു 

ക്യാമ്പയിൻ റെ ഭാഗമായി. യൂണിറ്റുകളില്‍ നടക്കേണ്ട സംഗമങ്ങൾ ,സ്കോഡ് ,അയൽക്കൂട്ടങ്ങൾ വിജ്ഞാനവേദി. കുടുംബ സംഗമങ്ങൾ. ബാച്ചിലർ സംഗമങ്ങൾ.തുടങ്ങിയവ യുടെ രൂപ രേഖ ദഅവാ സെക്രട്ടറി ഷാഹിദ് പി അവതരിപ്പിച്ചു .

സോണൽ കമ്മിറ്റി സംഘടിപ്പിച്ചു ക്വിസ് മത്സരത്തിൽ വിജയികളായ ജംഷീർ പിസി ,ഫെമിഷ മുഹമ്മദ്ഹവല്ലി ,അയിഷ ഷിബു .ഷക്കീല,
എന്നിവർ ക്കുള്ള സമ്മാന ദാനം ഫർവാനിയ മദ്രസ പ്രധാന അധ്യാപകൻഹാഫിള് :സ്വാലിഹ് സുബൈർ നിർവഹിച്ചു .

ഫർവാനിയ സോണൽ സെക്രട്ടറി നൗഫൽ സ്വലാഹി സ്വഗതവും 
ജോയിന്‍ സെക്രട്ടറി ഇസ്ഹാഖ് സ്വലാഹി ടിനന്ദി യും പറഞ്ഞു.

Related News