സാരഥി കുവൈറ്റ് "നിറക്കൂട്ട് 2022" ചിത്രരചന & പെയിന്റിങ് മത്സരത്തിൻ്റെ അവാർഡ് നിശ സംഘടിപ്പിച്ചു

  • 24/07/2022


അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റും അണിയിച്ചൊരുക്കിയ നിറക്കൂട്ട് 2022 കളർ പെയിന്റിംഗ്, പെൻസിൽ ഡ്രായിങ്ങ് മത്സരത്തിൻ്റെ അവാർഡ്ദാനം ജൂലൈ 22, വെള്ളിയാഴ്ച മെട്രോ മെഡിക്കൽ കെയർ, ഫർവാനിയ ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

 സാരഥി കുവൈറ്റിന്റെ 14 പ്രാദേശിക സമിതികളിൽനിന്നുമുള്ള അംഗങ്ങളും, കുട്ടികളും കുവൈറ്റിൽ നിന്നും, നാട്ടിൽ നിന്നുമായി നിറക്കൂട്ട് 2022 മത്സരത്തിൽ പ്രായപരിധി കണക്കാക്കിയുള്ള അഞ്ച് വിഭാഗങ്ങളിൽ നിന്നുമായി 250മത്സരാർത്ഥികൾ പങ്കെടുത്തു..

 ദൈവദശകാലപനത്തോടെ തുടങ്ങിയ നിറക്കൂട്ട് 2022 അവാർഡ് ദാന ചടങ്ങിൽ ജനറൽ കൺവീനർ ശ്രീമതി. ജുവന രാജേഷ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ പരിപാടി ഒദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയും ചെയ്തു.

ബഹ്‌റിൻ എക്സ്ചേഞ്ച് മാർക്കറ്റിംങ്ങ് മാനേജർ ശ്രീ. രാംദാസ് നായർ, മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ ഫൈസൽ ഹംസ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി. ട്രഷറർ ശ്രീ. അനിത്കുമാർ, ട്രസ്റ്റ് സെക്രട്ടറി ശ്രീ വിനോദ് സി.എസ്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.പ്രീത സതീഷ്, വൈസ് പ്രസിഡൻറ് ശ്രീ.സതീഷ് പ്രഭാകരൻ, ജോ: ട്രഷറർ ഉദയഭാനു, അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കൺവീനർ ശ്രീ.രതീഷ് കാർത്തികേയൻ,വനിതാവേദി കൺവീനർ ശ്രീമതി.റീനബിജൂ, സാരഥിയുടെ വിവിധ നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

നിറക്കൂട്ട് 2022 ൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി ഗുരുചിത്രാജ്ഞലി ചാമ്പ്യൻസ് ട്രോഫി സാരഥി മംഗഫ് വെസ്റ്റ് യൂണിറ്റും, രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഫാഹഫീൽ, ഹസ്സാവി സൗത്ത് യൂണിറ്റുകൾ കരസ്ഥമാക്കി.

 കുമാരി അൽക്ക ഓമനക്കുട്ടൻ, ശ്രീ.സിബി പുരുഷോത്തമൻ എന്നിവർ അവതാരകരായി എത്തിയ ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ ചിത്രകാരൻമാരായ ആർട്ടിസ്റ്റ് സുനിൽ കുളനട, ആർട്ടിസ്റ്റ് ഹരി വി.പിള്ള എന്നിവരെ ആദരിച്ചു.

സർവ്വശ്രീ.രാജേഷ് പി വാസു, സനൽകുമാർ, വിശാഖ്, രാജേന്ദ്രപ്രസാദ് അനന്തു, മിനീഷ്, മണികണ്ഠൻ, സജു, വിജയൻ എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.

Related News