കേരള യുണൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) 2022-23ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 26/07/2022


 കുവൈറ്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡി യോഗം ജെനറൽ കൺവീനർ പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടി 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗാനന്തരം മുൻകൺവീനർമാർ ആയ സലീംരാജ്‌ , രാജീവ്‌ നടുവിലെമുറി എന്നിവർ 2022 – 2023 വർഷത്തിലെ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . 
 
കേരളത്തിൽ നിന്നുമുള്ള 14 ജില്ലാ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ വെച്ച് ചെസ്സിൽ ചെറിയാൻ രാമപുരം (കെഡിഎകെ, കോട്ടയം) ജനറൽ കൺവീനറായും അഡ്വ. മുഹമ്മദ്‌ ബഷീർ (മാക്ക്‌, മലപ്പുറം), സോജൻ മാത്യു (ഐഡിഎ, ഇടുക്കി) ജിയാസ്‌ അബ്ദുൽ കരീം (ടെക്സാസ്‌, തിരുവനന്തപുരം), ഡോജി മാത്യു (കൊഡ്‌പാക്ക്‌, കോട്ടയം) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. 

സാൽമിയ മെട്രോ സൂപ്പർ സ്പെഷ്യാലിറ്റി മെഡികൽ കെയർ ഹാളിൽ നടത്തപ്പെട്ട വാർഷിക ജനറൽബോഡി യോഗത്തിൽ മുബാറക്ക്‌ കാമ്പ്രത്ത്‌ സ്വാഗതം പറഞ്ഞു. എം എം നിസാം അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിനോ എറണാകുളം വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ജില്ലാ സംഘടനാ ഭാരവാഹികൾ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ചു. കുടയുടെ ഉദ്ദേശലക്ഷ്യങ്ങളെ സാധൂകരിക്കും വിധം അംഗസംഘടനകൾക്കിടയിൽ ഐക്യം നിലനിർത്തി പൊതുകാര്യങ്ങളിൽ കുടയുടെ ഭാഗമായ്‌ പ്രവാസികളുടെ പ്രതിനിധിയായ്‌ നിലകൊണ്ട്‌ മികച്ചപ്രവർത്തനം നടത്താം എന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്‌ ജെനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരം എല്ലാവർക്കും നന്ദി പറഞ്ഞു .

Related News