അശ്ലീല പരസ്യങ്ങൾ നീക്കം ചെയ്യാൻ യു ട്യൂബിനോടു സൗദി

  • 27/07/2022

 



റിയാദ്:∙ പൊതു അഭിരുചിക്കു നിരക്കാത്തതും അശ്ലീലവുമായ പരസ്യങ്ങൾ നീക്കം ചെയ്യാൻ യു ട്യൂബിനോടു സൗദി അറേബ്യ ആവശ്യപ്പെട്ടു.

സാമൂഹികവും ഇസ്‌ലാമികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായതും മീഡിയ ഉളളടക്കത്തിലെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതുമായ പരസ്യങ്ങള്‍ യൂട്യൂബിൽ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണു ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയ , കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ എന്നിവർ നിർദേശം നൽകിയത്.

ഇത്തരത്തിലുള്ളവ സംപ്രേക്ഷണം ചെയ്യുന്നതു തുടര്‍ന്നാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഇരു അതോറിറ്റിയും പറഞ്ഞു.

Related News