മങ്കിപോക്സ്: വിമാന യാത്രക്കാർക്കായി സൗദി പെരുമാറ്റ ചട്ടം പുറത്തിറക്കി

  • 29/07/2022




റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്കായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പെരുമാറ്റ ചട്ടം പുറത്തിറക്കി. രോഗ ലക്ഷണമുള്ളവൽ, രോഗമുള്ളവർ, സമ്പർക്കമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ എന്നിവർ വിമാന യാത്ര ചെയ്യരുത്.

മുൻ നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്കു മാറ്റണം. മാസ്ക് ധരിക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ നടപടികൾ. 

ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകളുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക , മസാജ് അടക്കം നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Related News