അറുപതിൽ കുവൈത്തിനോട് വിട ചൊല്ലുന്നു; ജോൺ മാത്യു

  • 31/07/2022



പ്രവാസം ജനിച്ചു വളർന്ന നാട്ടിൽ നിന്നുള്ള വേരോടുള്ള പിഴുതെടുക്കലും മറ്റൊരു സാമൂഹ്യ സാംസ്‌കാരിക സമ്പത്ത്തീക ചുറ്റുപാടിലേക്കുമുള്ള പറിച്ച് നടീലുമാണ്. മിക്കപ്പോഴും ഈ പ്രക്രീയയിലുത്ഭവിക്കുന്ന ധ്വനനങ്ങളെ അതിജീവിക്കുക നല്ലൊരു വിഭാഗം പ്രവാസിക്കും സാധ്യമാകാറില്ല. മിക്കവാറും ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റം പ്രവാസത്തിൻറെ ഒരു ഇടത്താ വളമായാണ് കാണാറുള്ളത്. 

എണ്ണയുടെ ഖനനത്തിനും ചൂഷണത്തിനും സംസ്കരണത്തിനും ഗതാഗതത്തിനും സമ്പത്ത് ഘടനയുടെ ചലനത്തിനും വിദഗ്ധ അവിദഗ്ദ്ധ തൊഴിലാളികളെ ഒരുപോലെ ആവശ്യമായിരുന്നു. ഉല്പാദനത്തിന്റെ തോത് വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന ത്തിനും വെള്ളവും വൈദുതിയും അനുപേക്ഷണീയ ഘടകങ്ങളായിരുന്നു. കുവൈറ്റിൽ ശുദ്ധജല ലഭ്യതയില്ല. വെള്ളം ഇറാക്വിലെ ബസ്രയിൽ നിന്ന് പത്തേമാരിയിലും കഴുതപ്പുറത്തുമായിരുന്നു തൊണ്ണൂറുകളുടെ ആദ്യ ദശകങ്ങളിൽ എത്തിച്ചു വിതരണം ചെയ്തിരുന്നത്. കടൽ വെള്ളം ശുദ്ധികരണത്തിനായി ഫാക്ടറികളുറെ സ്ഥാപനം തുടങ്ങിയിരുന്നു. വിദഗ്ധ തൊഴിലാളികൾക്കായി ഇന്ത്യയിൽ കുവൈറ്റ്ജല വൈദുതി മന്ത്രാലയം പത്ര പരസ്യം ചെയ്തു. ജോണ് മാത്യു അപേക്ഷിച്ച്. കേരളത്തിലെ ഫ്‌ എ സി ടി യിൽ കെമിക്കൽ എഞ്ചിനീയറായുള്ള പ്രവർത്തി പരിചയവും കെമിക്കൽ എൻജിനീയറിങ്ങിലെ രണ്ടാം റാങ്കിലുള്ള യോഗ്യതയും അദ്ദേഹത്തെ 1962 ഇൽ കുവൈറ്റിലെ വൈധ്യുതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാക്കി. ജോൺ മാത്യു വിനു മറ്റു പാശ്ചാത്യ നാടുകളിലെ ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും ഉന്നത പദവികളിൽ ജോലി വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കുവൈറ്റിലാണ് തന്റെ അന്നമെന്നു തിരിച്ചറിഞ്ഞു. 

ഗൃഹാതുരത പ്രവാസിയുടെ കൂടെ പിറപ്പാണ്. ബാല്യ കൗമാരത്തിന്റെ നനുത്തതും തീഷണവുമായ ഓർമ്മകൾ നാടിന്റെ മണ്ണും , വെള്ളവും, മഴയും, മലകളും, പുഴകളും , ചെടികളും പൂക്കളും, ശബ്ദവും സുഗന്ധംവും കാറ്റും എല്ലാം എല്ലാം അവന്റെ നഷ്ടത്തിന്റെ സ്മൃതികളാണ്. ഇപ്പോഴും അമ്മയുടെ മടിത്തട്ടിലേക്കു മടങ്ങിപോകുന്നതിനു ഒരു കുഞ്ഞിന്റെ ഉൽക്കടമായ അഭിവാഞ്ഛപോലെയാണ് ഗൃഹാതുരത. അവിടെയുള്ള ദുഖങ്ങളും ദുരിതങ്ങൾ പോലും അവന്റെ ഏറ്റവും ഇഷ്ടപെട്ട ഓർമകളാണ്. ജോൺ മാത്യൂവും ശിഷ്ടകാലം ആ സാന്ത്വനവും സന്തോഷവും അതിൽ സംഭരിക്കുന്ന ഊർജ്ജവും ശിഷ്ടകാലത്തെ മുന്നോട്ടുള്ള പ്രയാണത്തിന്ശ ക്തിപകരുമെന്നു കരുതുന്നു. നീണ്ട 60 വർഷത്തെ മരുവാസത്ത്തിനു ശേഷം നാട്ടിലേക്കു പോകുന്നതിനു തീരുമാനിക്കാനുള്ള കാരണം ചോദിച്ചപ്പോൾ " ഇവിടെ സാമൂഹ്യ ജീവിതം വരണ്ടു തുടങ്ങി. ഇവിടെയുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും നാട്ടിലേക്കു പോകുകയോ മരിച്ചു പോകുകയോ ഉണ്ടായി. വിരലിലെണ്ണാവുന്നവർ മാത്രമാണിപ്പോൾ ഉള്ളത്. നാട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേരുണ്ട് " കുവൈറ്റിൽ മൂന്നു കമ്പനികളിൽ മൂലധനനിക്ഷേപവും ബോർഡ് മെമ്പറുമായ ജോൺ മാത്യുവിന് ഇൻവെസ്റ്റർ സ്റ്റാറ്റസ് വിസ നമ്പർ 19 ആണ് ഉള്ളത്. ഇവിടെ അദ്ദേഹത്തിനും കുടുംബത്തിനും ഒരു പ്രവാസിയായി ജീവിതം തുടരാനാവും.  

ഗൾഫ് രാജ്യങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങുന്നതക്കാലത്ത്രു വിസ കച്ചവടം നടത്തി പെട്ടെന്ന് ധനികരാകാനുള്ള ഒരു സൂത്രപ്പണിയായിരുന്നു. ഒരേ സമയം ഏഴായിരത്തിലധികം തൊഴിലാളികൾ പണിയെടുത്തിരുന്ന കമ്പനിയിൽ മറ്റുള്ള ചില വ്യവസായികളെപ്പോലെ വിസകച്ചവടക്കാരനായിലെന്നു മാത്രമല്ല തന്റെ സ്ഥാപനത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി പണം വാങ്ങിയതറിഞ്ഞ് ആ പണം തിരികെ നൽകിപ്പിച്ച ചരിത്രവും ജോണ് മാത്യവിനെ മറ്റുള്ള വ്യവസായികളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. തൊഴിലിന്റെ മഹത്ത്വം നന്നായി മനസിലാക്കിയിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ ഇടതു പുരോഗമനാശയങ്ങളിൽ വേരോടി വളർന്നതാണ്.    

"വളരും തോറും പിളരുകയും പിളരും തോറും വളരുകയും" ചെയ്യുമെന്ന ആപ്തവാഖ്യം പോലെ മലയാളിയുടെ സംഘബോധത്തെ നർമ്മത്തിന് മേമ്പൊടിയിൽ പറയുന്ന ഒരു പ്രഖ്യാപിത തത്ത്വമാണ്. നാടുവിടുന്നു മലയാളി വിശേഷിച്ചും അവന്റെ സ്വത്വബോധം പ്രകാശിപ്പിക്കാനായും അവിടെ നേതാവാകാനും ശ്രമിക്കുക മലയാളി ഡി എൻ എ യിലെ ഒരു സവിശേഷതയാണ്. തെളിവ് കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യൻ ആര്ട്ട് സർക്കിളിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 300 ലധികം വരുന്ന ഇന്ത്യൻ സംഘനകളിൽ ബഹു ഭൂരിപക്ഷവും മലയാളി സംഘടനകളാനിന്നുള്ളതാണ്. പഠനകാലത്ത് സ്റ്റുഡന്റ് ഫെഡറേഷനിംലും, ഫാക്ട് ഇലെ എഞ്ചിനീയർ ആയിരുന്നപ്പോൾ കമ്യുണിസ്റ് പാർട്ടി യുടെ തൊഴിലാളി സംഘടനയിലും അംഗമായ ജോൺ മാത്യു കുവൈറ്റിൽ ഒരു സംഘടനയിലും അംഗമായി പ്രവർത്തിച്ചില്ല. വിദേശത്ത് മലയാളി അതിജിവനത്തിന്റെ രാഷ്ട്രീയം പുറത്തെടുക്കും എന്ത് ജോലിയും സമർത്തമായി അൽമാർത്ഥതയോടെ പൂർണ്ണ അർപ്പണത്തോടെ ചെയ്യും. അത് പ്രവാസലോകത്ത് ഇന്ത്യൻ തൊഴിലാളികൾക്ക് നേടിക്കൊടുക്കുന്ന മേൽകൈ ഒന്ന് വേറെതന്നെയാണ്. ഒരു വിശ്വപൗരന്റെ സ്വത്വ ബോധം ഉണ്ടാവും.

കുവൈറ്റിലെ ഇറാഖി അധിനിവേശ കാലത്ത് അഭയാര്ഥിയാക്കപ്പെട്ട ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം ഇന്ത്യക്കാരെ സ്വദേശത്തെത്തിക്കുക എന്ന ചരിത്ര ഉദ്യമത്തിനായി എം മാത്യുസിന്റെ നേതൃത്തത്തിലുണ്ടാക്കിയ വോളന്റീർ കമ്മറ്റിയിൽ ട്രാൻസപോർട്ടേഷൻ കമ്മിറ്റി കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു വൻ വെല്ലിവിളികൾ നിറഞ്ഞ ഒരു സാമൂഹ്യ പ്രവർത്തനമായി ജോൺ മാത്യു കാണുന്നു. ഇറാക്വിന്റെ ബസുകൾ വാടകക്കെടുത്തതു യാത്രികരിൽ നിന്നു പണം സ്വീകരിച്ച് സർക്കാർ ഏജൻസികളുടെ സഹായങ്ങൾ ഇല്ലാതെ ഒരുലക്ഷത്തത്തിലേറെ ഇന്ത്യക്കാരെ റോഡുമാർഗ്ഗം ജോർദാൻ അതിർത്തിയിൽ എത്തിക്കുക എന്ന വളരെ ശ്രമകരമായ പ്രവത്തനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് അഭിമാനത്തോടെയാണ് ജോൺ മാത്യു പങ്കു വെച്ചത്. അരക്ഷിതത്തിന്റെയും അനിശ്ചി തത്തിന്റെയും ആ നാളുകളിൽ പ്രേത്യേകിച്ച് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത കുവൈറ്റി സ്പോന്സർമാരുടെ വീടുകളിൽ നിന്ന് അനാഥരായ വീട്ടുവേലക്കാരികളുടെ സംരക്ഷണവും അവരുടെ സുരക്ഷിതമായ സ്വദേശത്തേക്കുള്ള യാത്രയും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നുവെന്നു ജോൺ ഓർമ്മിച്ചു. നാട്ടിലേക്കു മടങ്ങാനായി തീരുമാനിച്ച മുഴുവൻ ഇന്ത്യക്കാരെയും കയറ്റിവിട്ട അവസാനത്തെ വണ്ടിയിലാണ് ജോൺ മാത്യു അടങ്ങുന്ന കമ്മറ്റി കുവൈറ്റ് വിട്ടത്. എന്ന് മാത്രമല്ല യാത്ര ചെലവിനായി സ്വരൂപിച്ച പണം കൊള്ളചെയ്യുവാനായി വന്ന സായുധരായ ഇറാഖികളിൽ നിന്നും രക്ഷപെടുത്തി യാത്രക്ക് ചിലവായതിന്റെ ബാക്കി വന്ന മില്ല്യൺ കണക്കിനുള്ള ഇറാഖി ദിനാർ എണ്ണി തിട്ടപ്പെടുത്തി ബാഗ്ദാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷമാണു എം മാത്യുസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലിലേക്കു അമ്മാൻ വഴി മടങ്ങിയത്. 

നോർക്കയുടെ ആരംഭത്തിൽ കേരള സർക്കാർ കുവൈറ്റിലെ നോർക്ക പ്രതിനിധിയായി ജോൺ മാത്യുവിനെ നിയമിച്ചു. അക്കാലത്ത് യൂ എൻ കോംപെൻ സെഷൻ കമ്മീഷനിൽ ഇറാഖി അധിനിവേശത്തെ തുടർന്ന് നഷ്ട പരിഹാരം ലഭിക്കുന്നതിനായി അതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവറേയുടെ അപേക്ഷ സമാഹരിച്ച് നോർക്കയിലെത്തിക്കുവാനും അന്നത്തെ യൂ എൻ കമ്മീഷനിൽ ഇന്തയൻ കോർഡിനേറ്ററായി ജനീവയിൽ പ്രവർത്തിച്ച്ചിരുന്ന സ്വഷ്പവാൻ സിങ്ങുമായി(മുൻ കുവൈറ്റ് അംബാസഡർ) ബന്ധപെട്ടു അവസാന റൗണ്ടിൽ അപേക്ഷിച്ചവർക്കു നഷ്ട പരിഹാരം നേടിയെടുക്കുവാനും കഴിഞ്ഞത് നോർകയുമായി ബന്ധപെട്ടു പെയ്യുവാൻ കഴിഞ്ഞ് ഒരു നല്ല സാമൂഹ്യ പ്രവർത്തനമായി അദ്ദേഹം കാണുന്നു. 

കേരളത്തിൽ നിന്നും കുവൈറ്റിലെത്തിയ നോർക്ക വകുപ്പ് മന്ത്രിയെ താമസിക്കുന്ന ഷെറാട്ടൺ ഹോട്ടലിൽ പ്രവാസിവിഷയങ്ങൾ സായസാരിക്കാനായി ചെന്നപ്പോൾ 50,000 രൂപ " നോർക്ക മെമ്പറാക്കാൻ" ആവശ്യപ്പെട്ടതും അത് പുച്ഛിച്ചിച്ചു നിരസിച്ചതും അദ്ദേഹം ഞാനുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. പക്ഷെ ആ നോർക്ക മന്ത്രിയുടെ പേർ വെളിപ്പെടുത്താൻ ജോൺ മാത്യു തയ്യാറായില്ല. 

അറുപതു വർഷത്തെ കുവൈറ്റിൽ പ്രവാസ ജീവിതം മതിയാക്കി 84 ആം വയസ്സിൽ നാട്ടിലേക്കു പോകുന്ന ജോൺ മാതുവിനോട് 60 വയസ്സുകഴിഞ പ്രവാസികളുടെ കാര്യത്തിൽ റസിഡൻസി പെര്മിറ്റ നൽകാത്ത കുവൈറ്റ് സർക്കാരിന്റെ നയത്തെ കുറിച്ച് ചോദിച്ചപ്പോൾ " ഒരുമനുഷ്യണ്ന്റെ തൻറെ ആയുസ്സിൽ തെറ്റുകൾ കൂടാതെ അതുവരെ കിട്ടിയ നല്ല എക്സ്പീരിയൻസോടും ആരോഗ്യത്തോടെയും പ്രവർത്തിക്കുന്ന കാലമാണ് 55 മുതൽ 75 വയസ്സുവരെ. ഏതു സമൂഹത്തത്തിലാണെങ്കിലും അവരുടെ ശേഷിയെ പ്രേയോജനപ്പെടുത്തണം അത് രാഷ്ട്രത്തിനും സമൂഹത്തത്തിനും അവർക്കും നന്മ പ്രധാനം ചെയ്യും" അദ്ദേഹം തുടർന്ന് " നാട്ടിലെത്തിയാലും ദിവസവും എന്റെ സംരഭങ്ങളിലെ ജോലിയിൽ ഞാൻ വ്യാപൃതനായിരിക്കും . ഞാനൊരു വർക്ക് ഹോളിക്കാന് , കഠിനാദ്വാനത്തിൽ വിശ്വസിക്കുന്ന ആളാണ്. നന്നായി അദ്വാനിക്കുക അതിന്റെ ഫലം ആസ്വദിക്കുക. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുക. സന്തോഷമായി മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കുക" ഒരുതരം എപിക്യൂറിയാനിസം മെന്നു തോന്നി ജോൺ മാത്യവിന്റെ കമന്റുകൾ.  

പരലോകത്തിലും പുനർജനനത്തിലും വിശ്വാസമില്ലാ അദ്ദേഹത്തിന്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട് യാത്രകളെയും പുസ്തകങ്ങേളേയും പ്രണയിക്കുന്ന ജോൺ മാത്യു. കുവൈറ്റിലെ ഇന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയിൽ ഒരു സ്ഥിരാതിയാണദ്ദേഹം. എ സാഗ ഓഫ് ആൻ എക്സ്പാട്രിയേറ്സ്‌ എന്നത് അദ്ദേഹം ഇറാഖി അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ആത്മ കഥാംശമായി എഴുതിയ ഇംഗ്ലീഷ്നോവലാണ്. മൂന്നു പുസ്തകങ്ങളും അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്. മലയാള ഭാഷ പ്രവാസിക്കുട്ടികൾക്കു പഠിക്കുവാനായി ഇൻറർനെറ്റിൽ ഒരു അപ്ലിക്കേഷൻ കുവൈറ്റിലെ 'കല'യുമായി ചേര്ന്ന് സംവിധാനം ചെയ്യുകയുണ്ടായി. വിദേശത്തും മലയാണ്മയിൽ അഭിരമിക്കുന്ന അഭിമാനിക്കുന്ന മലയാളി. 

മൂന്നു പെൺ മക്കൾ. എല്ലാവരും എഞ്ചിനിയറിംഗിൽ ബിരുദാന്തര ബിരുദം നേടിയവർ. അമേരിക്കയിലും ഇന്ഗ്ലണ്ടിലുമായി അവർ പ്രവാസികളായി ജീവിക്കുന്നു. ചിത്രകാരിയും വീട്ടമ്മയുമായ രമണി എലിസബേത് ജോൺ മാത്യുവാണ് സഹധർമ്മണി. 
WhatsApp Image 2022-07-31 at 2.18.52 PM.jpeg

THOMAS MATHEW KADAVIL
PHONE: + 965 97522614 (Whatsapp) +965 51111541, 

Related News